ഇത്രയും ബഹളം വെയ്ക്കുന്നത് എന്തിന്, ആ നടന് ബോളിവുഡ് സിനിമ ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ നല്ല കാര്യം; മഹേഷ് ബാബു പ്രതിഫല വിവാദത്തില്‍ മുകേഷ് ഭട്ട്

മഹേഷ് ബാബുവിന് ബോളിവുഡില്‍ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ നല്ല കാര്യമാണെന്ന്് സംവിധായകന്‍ മഹേഷ് ഭട്ട്. ബോളിവുഡിന് നടന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രതിഫലം നല്‍കാനാവുന്നില്ലെങ്കില്‍ അതിലും തെറ്റൊന്നുമില്ല. പക്ഷേ ഒരാളുടെ പ്രതിഫലത്തില്‍ ഇത്രയും ബഹളം വെക്കുന്നത് എന്തിനാണ് തനിക്ക് മനസ്സിലാകുന്നില്ലെന്നും മുകേഷ് ഭട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം മഹേഷ് ബാബു നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മഹേഷ് ഭട്ട്.ഹിന്ദിയില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ തന്നെ തേടിയെത്തിയിരുന്നു എന്നും എന്നാല്‍ അവര്‍ക്കെന്നെ താങ്ങാനാകുമെന്ന് തോന്നിയില്ല എന്നുമാണ് മഹേഷ് ബാബു ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സൗത്ത് ഇന്ത്യയില്‍ തനിക്ക് ലഭിക്കുന്ന താരപരിവേഷവും ബഹുമാനവും വളരെ വലുതാണ്.

ആ കാരണം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമ വിട്ട് മറ്റൊരു സ്ഥലത്ത് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല എന്നും മഹേഷ് ബാബു പറഞ്ഞിരുന്നു. മഹേഷ് ബാബുവിന്റെ ഇന്‍ഡസ്ട്രിയോട് തനിക്ക് ബഹുമാനമുണ്ട് എന്നും അദ്ദേഹത്തിന് കഴിവുണ്ട്, ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത കഴിവിന് അദ്ദേഹം ഒരു വിലയിട്ടിട്ടുണ്ട് എന്നുമാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് ഭട്ട് പ്രതികരിച്ചത്.