മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടുന്നതിനോട് എനിക്ക് എതിര്‍പ്പില്ല, ആള്‍ അതിനുള്ള പണി എടുക്കുന്നുമുണ്ട്, ചിലര്‍ക്ക് കിട്ടുമ്പോ പുച്ഛം തോന്നും: മൂര്‍

52-മാത് സംസ്ഥാന ചലച്ചിത്രം പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നടന്‍ മൂര്‍. മുമ്പൊക്കെ അര്‍ഹിക്കാത്തവര്‍ക്ക് അവാര്‍ഡ്‌നല്‍കുന്നത് കണ്ട് തനിക്ക് പുച്ഛം തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.

പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അവാര്‍ഡ് നല്‍കുന്നത് മോശം കാര്യമാണെന്നും ചെയ്യുന്ന വര്‍ക്കില്‍ കാര്യമുണ്ടെങ്കില്‍ അംഗീകാരം നല്‍കണമെന്നും മൂര്‍ റിപ്പോര്‍ട്ടര്‍ ടിവിയോടുള്ള പ്രതികരണത്തില്‍ പറയുന്നു.

മ്മളുടെ അപ്പന്‍ എന്തോ വലിയ ആളായത് കൊണ്ട് നമ്മുക്ക് അവാര്‍ഡ് തരുന്നത്. വളരെ മോശം കാര്യമാണ്. നമ്മള്‍ ചെയ്തതില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ അവാര്‍ഡ് തരാം. ഭീഷ്മപര്‍വ്വമൊക്കെ രോമാഞ്ചം വരുന്ന സിനിമയാണ്. അവാര്‍ഡിന് പരിഗണിക്കുമോയെന്ന് അറിയില്ല. മമ്മൂക്ക അടിപൊളിയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. ആള്‍ അതിനുള്ള പണി എടുക്കുന്നുമുണ്ട്.

ചില ആള്‍ക്കാര്‍ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ ഇത് എന്തിനാണെന്ന് തോന്നും. എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട് അവാര്‍ഡിനോട്. സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയാല്‍ നിരസിക്കാം എന്ന വിചാരിച്ച ആളാണ്. അത്തരം ഗതികേടിലേക്ക് ഇത്തവണ അവാര്‍ഡ് പോയിട്ടില്ലെന്ന് വിചാരിക്കുന്നു. മൂര്‍ കൂട്ടിച്ചേര്‍ത്തു.