രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ലെന്ന് മോഹൻലാൽ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. അന്ന് ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ടതാണ് രണ്ടാമൂഴം. ആ സിനിമ നടക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. രണ്ടാമൂഴം നടക്കുമെന്ന ഘട്ടം വരെ എത്തിയതാണ്. എന്നാൽ നടന്നില്ല.
അന്നാണെങ്കില്‍ തീര്‍ച്ചയായും അത് സിനിമയായെനെ ഇപ്പോള്‍ അത് പറയാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാമൂഴത്തിൻ്റെ ചർച്ചയ്ക്ക് ശേഷം ഇപ്പോൾ താൻ എംടി സാറിന്റെ ഓളവും തീരവും ചെയ്തു. അതു വളരെ സന്തോഷം തരുന്നൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അന്ന് മലയാള സിനിമയിൽ ഒരുപാടു മാറ്റമുണ്ടാക്കിയ സിനിമയായിരുന്നു അത്. സെറ്റുകളിൽ നിന്നു പുറത്തേക്കു വന്ന സിനിമയാണ് ഓളവും തീരവും. ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് തങ്ങൾ ഷൂട്ട് ചെയ്തത്. പ്രിയദർശനാണ് സംവിധാനം. ക്യാമറ സന്തോഷ് ശിവൻ. അന്നത്തെ ലെൻസിങ് ഉപയോഗിച്ചായിരുന്നു ചിത്രീകരണം. പഴയ സിനിമ കാണുന്ന പോലെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Read more
സിനിമയ്ക്ക് ശേഷം താൻ മധു സാറിനെ പോയി കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. എം .ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രമാണ് രണ്ടാമൂഴം. മോഹന്‍ലാലിനെയാണ് നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ എം.ടി. പിന്നീട് തിരക്കഥ തിരിച്ചുവാങ്ങുകയായിരുന്നു.