ഫൈറ്റില്‍ മോഹന്‍ലാല്‍ നല്ല ഫ്‌ളെക്‌സിബിളാണ്, മമ്മൂട്ടിയുടെ കൈയൊന്നും ശരിക്കും പൊങ്ങി വരില്ല: ഭീമന്‍ രഘു

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളെ കിടുകിടാ വിറപ്പിച്ച നടനാണ് ഭീമന്‍ രഘു. സിനിമകളില്‍ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും നല്ലവിധം ഭീമന്‍ രഘുവിനെ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിത ഫൈറ്റ് സീനുകളില്‍ ഈ മൂന്നു താരങ്ങള്‍ എങ്ങനെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭീമന്‍ രഘു.

‘ഫൈറ്റ് സീനുകളില്‍ മൂന്നു താരങ്ങളും വ്യത്യസ്തമായാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ഭയങ്കര ഫ്‌ലെക്‌സിബിള്‍ ആണ്. മമ്മൂട്ടി അങ്ങനെ അല്ല. ചിലപ്പോഴൊക്കെ കൈയൊന്നും പൊങ്ങി വരില്ല. ഇവരുടെ രണ്ടുപേരുടെയും മിക്‌സാണ് സുരേഷ് ഗോപി.’

‘അഭിനയം കൊള്ളാം എന്ന് ഒരു സൂപ്പര്‍ താരവും എന്നോട് പറഞ്ഞിട്ടില്ല. അതില്‍ എനിക്ക് വിഷമവും ഇല്ല. എന്തിനാ വിഷമിക്കുന്നെ? നമ്മള്‍ ചെയ്യുന്നത് നമ്മുടെ ജനങ്ങള്‍ ഏറ്റെടുക്കുന്നു. അല്ലാതെ നമ്മുടെ കൂടെ അഭിനയിക്കുന്നവര്‍ പറഞ്ഞിട്ട് കാര്യമില്ല’ അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘു പറഞ്ഞു.

ചാണയാണ് ഭീമന്‍ രഘുവിന്റെ ഏറ്റവും പുതിയ ചിത്രം ഈ വര്‍ഷം നവംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വളരെ വൈകാരികമായ ഒരു കഥാപാത്രത്തെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഭീമന്‍ രഘു അഭിമുഖത്തില്‍ വ്യക്തമാക്കി.