എന്റെ സുഹൃത്തിന് ഷാഹിദിനോട് ക്രഷ് ഉണ്ടായിരുന്നു, ഇപ്പോഴും ഞങ്ങള്‍ അതുപറഞ്ഞ് ചിരിക്കും; മിറ രാജ്പുത്

തന്റെ ഉറ്റസുഹൃത്തിന് ഷാഹിദ് കപൂറിനോട് ക്രഷ് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രാജ്പുത്. കേര്‍ളി ടെയ്്ല്‍സിനു നല്‍കിയ അഭിമുഖത്തിലാണ് മീര ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌ക്രീനില്‍ കണ്ടതിന് ശേഷം എപ്പോഴെങ്കിലും ഷാഹിദിനോട് ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയവെയാണ് തനിക്കല്ല തന്റെ സുഹൃത്തിന് ഷാഹിദിനോടു ക്രഷ് ഉണ്ടായിരുന്നുവെന്ന് മിറ പറഞ്ഞത്.

ക്രഷിന്റെ കാര്യം സുഹൃത്ത് തന്നോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നും എന്നാല്‍ അന്ന് തനിക്ക് ഷാഹിദ് ആരുമല്ലാത്തതിനാല്‍ അതിനെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ലെന്നും മിറ പറഞ്ഞു. എന്നാല്‍ ഷാഹിദും ഞാനുമായുള്ള വിവാഹം നിശ്ചയിച്ചപ്പോള്‍ അവള്‍ ആശ്ചര്യപ്പെട്ടു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഷാഹിദിനോട് ക്രഷ് ഉണ്ടായിരുന്നുവെന്ന്് പറഞ്ഞിട്ടില്ലേയെന്ന് ചോദിച്ചുവെന്നും മിറ പറയുന്നു.

ഇപ്പോഴും തങ്ങള്‍ ഈ കാര്യം പറഞ്ഞ് ഇന്നും ചിരിക്കാറുണ്ടെന്നും അടുത്തിടെ സുഹൃത്തിനെയും കുടുംബത്തെയും കണ്ടുമുട്ടിയിരുന്നുവെന്നും മിറ പറഞ്ഞു.

2015ല്‍ ആയിരുന്നു മിറയുടെയും ഷാഹിദിന്റെയും വിവാഹം. ഈ ദമ്പതികള്‍ക്ക് ഇപ്പോള്‍ രണ്ടു കുട്ടികളുണ്ട്. മിഷാ,സെയ്ന്‍ എന്നാണ് കുട്ടികളുടെ പേര്. ലോക്ക്ഡൗണില്‍ ഷാഹിദും കുടുംബവും പഞ്ചാബില്‍ ആയിരുന്നു താമസം.