അവന്‍ അടുത്ത് തന്നെ എനിക്ക് ഭീഷണിയാകും, അന്ന് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞു

മമ്മൂട്ടിയുടെ ദീര്‍ഘവീക്ഷണത്തെക്കുറിച്ച് മുന്‍പ് ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൈരളി ടിവിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്.

മമ്മൂട്ടി വലിയ ദീര്‍ഘ വീക്ഷണമുള്ളയാളാണ്. താന്‍ സിനിമയിലെത്തിയ സമയത്ത് മമ്മൂട്ടി നായകനായി നില്‍ക്കുകയാണ്. അന്ന് മോഹന്‍ലാല്‍ വില്ലനായാണ് അഭിനയിക്കുന്നത്. ആ സമയത്ത് മദ്രസിലെ ന്യൂ വുഡസ് ഹോട്ടലില്‍ വെച്ച് മമ്മൂട്ടി ഒരു ദിവസം എന്നോട് പറഞ്ഞു ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

ആരെയാണ് എന്ന് താന്‍ ചോദിച്ചപ്പോള്‍ മോഹന്‍ലാലിനെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അവന്‍ അടുത്ത് തന്നെ എനിക്ക് ഭീഷണിയാകും, അസമയത്ത് മോഹന്‍ലാല്‍ ഫുള്‍ ടൈം വില്ലനാണ്. പിന്നീട് മമ്മൂട്ടി പറഞ്ഞതുപോലെ തന്നെ മോഹന്‍ലാല്‍ നായകനായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ മമ്മൂട്ടിയുടെ മറ്റൊരു ദീര്‍ഘ വീക്ഷണം സംവിധായകനായ പ്രിയന്‍്‌റെ കാര്യത്തിലായിരുന്നു. ഒരിക്കല്‍ തന്നേയും കൂട്ടി അദ്ദേഹം നവോദയയുടെ ഓഫിസില്‍ പോയി അവിടെ വെച്ച് ഒരു പയ്യന്‍ അദ്ദേഹത്തെ മമ്മൂട്ടിക്കാ എന്ന് വിളിച്ചു സംസാരിച്ചു. തിരിച്ച് പോരുന്ന വഴി അത് ആരാണെന്ന് താന്‍ ചോദിച്ചപ്പോള്‍ അത് പ്രിയന്‍ ആള് നന്നായി എഴുതും ധാരളം വായിക്കും മലയാള സിനിമയില്‍ അവസരങ്ങള്‍ കിട്ടിയാല്‍ അവന്‍ കുറച്ച് ഒക്കെ ചെയ്യും.

പ്രിയന് പിന്നീട് മലയാള സിനിമയില്‍ അവസരങ്ങള്‍ കിട്ടി എന്ന് മാത്രമല്ല സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കുകയും ചെയ്തുവെന്നും ശ്രീനീവാസന്‍ പറഞ്ഞു. മമ്മൂട്ടി വലിയ ദീര്‍ഘ വീക്ഷണമുള്ളയാളാണെന്ന് അന്നാണ് തനിക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു