ഏറെ നാളത്തെ പ്രണയം, മൃണാൾ ഠാക്കൂറും ധനുഷും വിവാഹിതരാകുന്നു?; വിവാഹം വാലൻ്റെൻസ് ദിനത്തിലെന്ന് റിപ്പോർട്ട്

തമിഴ് നടൻ ധനുഷും ബോളിവുഡ് നടി മൃണാൾ ഠാക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷത്തെ വാലൻ്റെൻസ് ദിനത്തിൽ ഇരുവരും വിവാഹിതരാകും എന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. സ്വകാര്യമായ ചടങ്ങിലാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

ചലച്ചിത്രലോകത്തെ ഇടനാഴികളിലും സോഷ്യൽ മീഡിയയിലുമാണ് ഈ അഭ്യൂഹം പ്രചരിക്കുന്നത്. ധനുഷും മൃണാളും ഒന്നിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്. 2004ൽ തമിഴ് സൂപ്പർ താരം രജനീകാന്തിൻ്റെ മകൾ ഐശ്വര്യയുമായി ധനുഷിന്റെ വിവാഹം നടന്നിരുന്നെങ്കിലും 2024 ൽ ഇരുവരും വേർപിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൃണാൾ ഠാക്കൂറും ധനുഷും വിവാഹിതരാകുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്.

സൺ ഓഫ് സർദാർ 2 വിൻ്റെ പ്രീമിയർ ഷോയ്ക്കിടെയുള്ള ഇരുവരും ഒന്നിച്ചുള്ള വിഡിയോ പ്രചരിച്ചിരുന്നു. ധനുഷും മൃണാളും അടുത്തുവെന്നും പ്രണയത്തിലാണെന്നും പിന്നാലെ വാർത്തകളുണ്ടായി. എന്നാൽ അഭ്യൂഹങ്ങൾ തള്ളി മൃണാൾ ഠാക്കൂർ രംഗത്തെത്തി. ധനുഷുമായുള്ളത് അടുത്ത സുഹൃദ് ബന്ധമാണെന്നും ചടങ്ങിനെത്തിയത് ചിത്രത്തിലെ സഹതാരം അജയ് ദേവ്ഗൺ ക്ഷണിച്ചിട്ടാണെന്നും മൃണാൾ വിശദീകരിച്ചു. ഇതോടെ അന്നത്തെ അഭ്യൂഹങ്ങളും അവസാനിച്ചു.

വിവാഹം സംബന്ധിച്ച അവകാശവാദങ്ങളാണ് ഇരുവരെയും വീണ്ടും വാർത്തകളിലെത്തിച്ചത്. ഫെബ്രുവരി 14 ന് പ്രണയ ദിനത്തിൽ വിവാഹം നടക്കുമെന്നും കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും ഇതെന്നുമാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഇക്കാര്യത്തിൽ ധനുഷോ മൃണാളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹകാര്യങ്ങൾ തെറ്റാണെന്ന് ധനുഷിന്റെ കുടുംബാങ്ങൾ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.

Read more