എന്തിനാണ് എല്ലാവരും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് വേണ്ടി അലമുറയിടുന്നത് എന്ന് മനസിലാകുന്നില്ല, പരിഹാരമാണ് വേണ്ടത്: കുക്കു പരമേശ്വരന്‍

വിജയ് ബാബു വിഷയത്തില്‍ അമ്മ’ സംഘടനയുടെ ഐസിസിയില്‍ നിന്ന് രാജി വച്ചതിന്റെ കാരണം വെളിപ്പെടുത്തി കുക്കു പരമേശ്വരന്‍. രാജി അമ്മ അറിയാനും മനസിലാക്കാനും വേണ്ടിയാണെന്നും അത് സംഘടന മനസിലാക്കിയാലും ഇല്ലങ്കിലും താന്‍ ചെയ്യണ്ടത് ചെയ്തിരിക്കും എന്നും കുക്കു പറഞ്ഞു.

രാജി, അമ്മ അറിയാനും മനസിലാക്കാനും വേണ്ടിയാണ്. അത് സംഘടന മനസിലാക്കിയാലും ഇല്ലങ്കിലും എന്റെ കാര്യം ഞാന്‍ ചെയ്യും. അമ്മയില്‍ ഞങ്ങള്‍ മുഴുവനായി വിശ്വാസം പുലര്‍ത്തുന്നു. അമ്മയില്‍ നിന്ന് ഒരിടത്തേക്കും പോകുന്നില്ലല്ലോ. അമ്മയില്‍ തന്നെ ഉണ്ട്.

എന്തിനാണ് എല്ലാവരും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് വേണ്ടി അലമുറയിടുന്നത് എന്ന് മനസിലാകുന്നില്ല. കണ്ടെത്തിയ കൃത്യങ്ങളല്ല, ഇതിനൊരു പരിഹാരമാണ് വേണ്ടത് എന്നും ഇനി ഇങ്ങനൊരു സംഭവം ഉണ്ടാകാന്‍ പാടില്ല എന്നും കുക്കു പറഞ്ഞു. ജോലി സ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് വേണ്ടി എന്തെല്ലാം ചെയ്യാമെന്നത് ഹേമ കമ്മിറ്റയുടെ കണ്ടെത്തലിനും പഠനത്തിനും ശേഷം അത് സര്‍ക്കാരിന് സമര്‍പ്പിക്കും. അതാണ് സമൂഹത്തിന് കൊടുക്കാന്‍ ആദ്യം മുതലേ തീരുമാനിച്ചിരുന്നത് കുക്കു റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.