എന്റെ സ്ത്രൈണതയെ അവൻ ഒരിക്കലും തെറ്റായി കണ്ടില്ല, എനിക്ക് കുറവുകളില്ലെന്ന് തോന്നിച്ച ആദ്യ പുരുഷൻ ഷാരൂഖ് ഖാനാണ്: കരൺ ജോഹർ

ബോളിവുഡ് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട കോമ്പോകളിലൊന്നാണ്  ഷാരൂഖ്- കരൺ ജോഹർ കൂട്ടുക്കെട്ട്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കോമ്പോയിൽ ബോളിവുഡിൽ പിറന്നിട്ടുള്ളത്. ‘കുച്ച് കുച്ച് ഹോത്താ ഹെ’, ‘കഭി ഖുശി കഭു ഗം’ തുടങ്ങീ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

സിനിമയ്ക്ക് പുറത്ത് എപ്പോഴും  നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. പല വിഷമ ഘട്ടങ്ങളിലും ഷാരൂഖിന്റെ സൗഹൃദം തന്നെ ഒരുപാട്  സഹായിച്ചിട്ടുണ്ടെന്നാണ് കരൺ ജോഹർ പറയുന്നത്. കൂടാതെ സ്ത്രെെെണതയുള്ള തന്റെ പെരുമാറ്റ രീതികളെ ഷാരൂഖ് കളിയാക്കാതെ അം​ഗീകരിച്ചെന്നും  കരൺ ജോഹർ പറയുന്നു.

“എന്റെ സ്ത്രെെണത ശക്തമായി പുറത്തേക്ക് വന്നപ്പോൾ ആളുകൾ കളിയാക്കുകയാണുണ്ടായത്. പിന്നീട് ഞാൻ വളർന്നപ്പോൾ ആളുകൾ ഇക്കാര്യത്തിൽ അൽപ്പം മൗനം പാലിച്ചു. എന്നാൽ എന്നെക്കുറിച്ച് ചില അടക്കം പറച്ചിലുകൾ ഉണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലായി. ഒരുപക്ഷെ ഞാൻ നടക്കുന്നതിെക്കുറിച്ചും സംസാരിക്കുന്നതിനെക്കുറിച്ചുമായിരിക്കും.

തനിക്ക് കുറവുകളൊൈന്നുമില്ലെന്ന് തോന്നിച്ച ആദ്യ പുരുഷൻ ഷാരൂഖ് ഖാനാണ്. ഷാരൂഖ് ജനിച്ചതും വളർന്നതും പുരോ​ഗമന ചിന്താ​ഗതിയുള്ള അന്തരീക്ഷത്തിലാണ്. നാടക രം​ഗത്ത് നിന്നുമാണ് അദ്ദേഹം വരുന്നത്. എല്ലാ തരത്തിലുമുള്ള ആളുകളെ അദ്ദേഹം കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ സ്ത്രെെണതയെ ഷാരൂഖ് തെറ്റായി കണ്ടില്ല.

എന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ച് ഷാരൂഖിനോട് തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നെ കളിയാക്കുന്നതിന് പകരം മനസിലാക്കുകയാണ് ഷാരൂഖ് ചെയ്തത്. ഷാരൂഖും ഞാനും തമ്മിൽ തുറന്ന സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. എന്റെ വ്യക്തിത്വത്തെക്കുറിച്ചോ സെക്ഷ്വാലിറ്റിയെക്കുറിച്ചോ സംസാരിക്കേണ്ടി വരുമ്പോൾ ആദ്യം ഇക്കാര്യം പറയുന്നത് ഷാരൂഖ് ഖാനോടാണ്.” ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കരൺ ജോഹർ പറഞ്ഞു.

ഈ വർഷം പുറത്തിറങ്ങിയ ‘റോക്കി ഔർ റാണി കീ പ്രേം കഹാനി’ എന്ന ചിത്രമായിരുന്നു കരൺ ജോഹർ അവസാനമായി സംവിധാനം ചെയ്ത ചിത്രം. രൺവീർ സിംഗും ആലിയ ഭട്ടുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.