മലയാളത്തില്‍ സിനിമ ചെയ്യാത്തതെന്തുകൊണ്ട്; ഒടുവില്‍ തുറന്നുപറഞ്ഞ് കമല്‍ഹാസന്‍

മലയാള സിനിമയോടും മലയാളികളോടുമുള്ള തന്റെ അടുപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞ് കമല്‍ഹാസന്‍. താന്‍ പൂരത്തിന് നിന്നിരുന്ന ആനയായിരുന്നുവെന്നും വെള്ളാനയാക്കിമാറ്റിയത് മലയാളികളാണെന്നും അദ്ദേഹം കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളൊരുക്കുന്നവരാണ് മലയാളികളെന്ന് പറഞ്ഞ അദ്ദേഹം മലയാള സിനിമ ചെയ്യാത്തതിന്റെ കാരണവും വ്യക്തമാക്കി, ചില ബിസിനസ്സ് കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് അദ്ദേഹം പറഞ്ഞത്. സമീപ ഭാവിയില്‍ തന്നെ മലയാള സിനിമയില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.

അതേസമയം, കമല്‍ഹാസന്റെ പുതിയ ചിത്രം വിക്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടിയില്‍പരമാണ് ചിത്രം നേടിയത്.

കമലഹാസനോടൊപ്പം യുവതാരങ്ങളായ ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വിക്രം. സൂര്യയും അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ആദ്യ ദിനം മുതല്‍ക്കേ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Read more

ഒരിടവേളയ്ക്ക് ശേഷമെത്തുന്ന കമലഹാസന്‍ ചിത്രമാണ് വിക്രം. ഫഹദിനെയും വിജയ് സേതുപതിയെയും കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.