'എല്ലാ വര്‍ഷവും ഞാനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വരാറുണ്ട്'; ഒടുവില്‍ മനസ്സ് തുറന്ന് കല്യാണി പ്രിയദര്‍ശന്‍

തന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവ് മോഹന്‍ലാലിനെ കുറിച്ചാണെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. തന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് നല്‍കിയ അഭിമുഖത്തില്‍ പോലും ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ് എന്നും നടി പറയുന്നു.

തന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവര്‍ക്ക് അത് മാത്രമാണ് അറിയേണ്ടത്. തന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതു പോലെയാണ് തോന്നുക.

തന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് നല്‍കിയ അഭിമുഖത്തില്‍ പോലും അവര്‍ ചോദിച്ചത് പ്രണവിനെ കുറിച്ചായിരുന്നു. ഇതും കൂടാതെ എല്ലാ വര്‍ഷവും താനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ തങ്ങളുടെ ഫോട്ടോകള്‍ വച്ച് വാര്‍ത്തകളും വരാറുണ്ട്.

അവന്‍ അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ് എന്നാണ് കല്യാണി പറയുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിലാണ് കല്യാണിയും പ്രണവും ഒന്നിച്ച് എത്തിയത്.

കളിക്കൂട്ടുകാരായ പ്രണവിന്റെയും കല്യാണിയുടെ വ്യാജ വിവാഹവാര്‍ത്തകളോട് മോഹന്‍ലാലും പ്രതികരിച്ചിരുന്നു. അവര്‍ തന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കുകയും ഇടയ്ക്ക് സെല്‍ഫിയുമൊക്കെ എടുക്കുന്നവരാണ്.

Read more

അതെങ്ങനെ പ്രണയമായി മാറും. സമയമാവുമ്പോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും. അവരെ കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.