'അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരന്‍ ജിഷിനെ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു'; മകന്റെ വിദ്യാരംഭം പങ്കുവെച്ച് ജിഷിന്‍

വിദ്യാരംഭത്തോടെ മകന്റെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച വിശേഷങ്ങള്‍ പങ്കുവച്ച് മിനിസ്‌ക്രീന്‍ താരം ജിഷിന്‍ മോഹന്‍. സ്‌കൂളില്‍ സമപ്രായക്കാര്‍ക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിന് മുന്നില്‍ ഇരിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും, ഒപ്പം തന്നെ അരിയില്‍ എഴുതിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ രസകരമായ അനുഭവവും താരം വിശദീകരിക്കുന്നു.

ജിഷിന്‍ മോഹന്റെ കുറിപ്പ്:

വിദ്യാരംഭം, എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് ആരംഭിച്ചു.. ഈ തലമുറയുടെ വിധി. സ്‌കൂളില്‍ സമപ്രായക്കാര്‍ക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിനു മുന്നില്‍ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ഇത് കാണുമ്പോള്‍ എനിക്ക് എന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥ ഓര്‍മ്മ വന്നു.

അന്ന് നമ്മുടെ ഗ്രാമത്തില്‍ എടേത്ത് നാരാണേട്ടന്‍ എന്ന് പറയുന്ന തലമുതിര്‍ന്ന കാരണവര്‍ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്. എന്റെ കൈ പിടിച്ച്, അരിയില്‍ എഴുതിക്കാന്‍ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാകുകയായിരുന്നു. കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരന്‍ ജിഷിനെ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നോട്ട്: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു. ആ മൂന്ന് വയസുക്കാരന്‍ ജിഷിനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ (ഇത് മണിച്ചിത്രത്താഴ് മൂവിയിലെ ഡയലോഗ് പോലെ തോന്നേണ്ടല്ലോ ചേട്ടാ).

View this post on Instagram

A post shared by Jishin Mohan (@jishinmohan_s_k)