'രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ചു, ഈ ശരീരം ഇന്നും കരുത്തോടെ നിലകൊള്ളുന്നു'; ബോഡി ഷെയ്മിങ്ങിനെതിരെ പേളി മാണി

പ്രസാവനന്തര ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്നവർക്ക് മറുപടിയുമായി അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടിയുമായ പേളി മാണി. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച തന്റെ ശരീരം മുമ്പത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പേളി മാണി പറയുന്നു.

ശരീരത്തെ അധിക്ഷേപിക്കുന്നത് സ്വാഭാവികമായ കാര്യമല്ലെന്നും, താൻ തന്റെ ശരീരത്തെ അത്രയും സ്നേഹിക്കുന്നുണ്ടെന്നും പേളി മാണി കുറിച്ചു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പേളിയുടെ പ്രതികരണം.

പേളിയുടെ വാക്കുകൾ

‘ബോഡി ഷെയ്മിങ്ങ് സ്വാഭാവികമായ ഒന്നാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം നമുക്ക് മൗനം പാലിക്കാം. എന്നാൽ അത് ഒട്ടും ശരിയല്ല, ഒരിക്കലും ശരിയാവുകയുമില്ല. ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച എന്റെ ഈ ശരീരം, എക്കാലത്തേക്കാളും കരുത്തോടെ അത് ഇന്നും നിലകൊള്ളുന്നു.’

Read more