ഞാൻ ഇതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്‌നമായിരുന്നു പക്ഷേ..; ലെസ്ബിയന്‍ വേഷത്തെ കുറിച്ച് ജാനകി സുധീര്‍

അടുത്ത് റിലീസായ, ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ഹോളിവുണ്ട് ആണ് ജാനകി സൂധീറിന്റെ പുതിയ ചിത്രം. സിനിമ ഇതിനോടകം തന്നെ സമൂഹത്തില്‍ ഒട്ടനവധി ചര്‍ച്ചകള്‍ക്ക് കാരണമായി. ഇപ്പോഴിതാ ഈ സിനിമയിലെ കഥാപാത്രത്തിനായി താന്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ലെസ്ബിയന്‍ സ്റ്റോറി ആയതുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ നേരിടേണ്ടി വന്നു. പിന്നെ ചിത്രത്തില്‍ അത്ര ഇന്റിമസി വരുന്നില്ല. ഒരു ലിപ് ലോക്ക് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു ചെയ്യാന്‍’.

‘കാരണം ഞാനിതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്‌നമായിരുന്നു. പക്ഷെ നമ്മുടെ ടീം നല്ല സപ്പോര്‍ട്ടായിരുന്നു. അവസാന ഭാഗമായപ്പോഴാണ് ഈ സീനൊക്കെ ഷൂട്ട് ചെയ്തത്. അപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദമായി. പിന്നെ അത് ചെയ്യുകയായിരുന്നു’.

Read more

‘സിനിമയില്‍ സീന്‍ ഉണ്ടെന്ന് വിചാരിച്ച് പോയവര്‍ക്കൊക്കെ ഒരടിയായി. കാരണം അവര്‍ വിചാരിക്കുന്ന ഒരു സംഭവം സിനിമയില്‍ ഇല്ല’.ജാനകി കൂട്ടിച്ചേര്‍ത്തു.