അഭിനയം അല്ലാതെ വേറൊരു പണി അറിയില്ല, ഇനി എന്ത് പണി എടുത്ത് ജീവിക്കും; തന്നെ അവഗണിക്കുന്നുവെന്ന് മണികണ്ഠന്‍ ആചാരി

മലയാള സിനിമാ മേഖലയില്‍ നി്ന്ന് താന്‍ അവഗണന നേരിടുന്നുവെന്ന് നടന്‍ മണികണ്ഠന്‍ ആചാരി. എന്ത് കൊണ്ടാണ് നല്ല റോളുകള്‍ എനിക്ക് തരാത്തതെന്ന് അറിയില്ല. രണ്ട് മൂന്ന് സ്‌ക്രിപ്റ്റുകള്‍ വന്നെങ്കിലും അതിന് പ്രൊഡ്യൂസര്‍മാരെ കിട്ടുന്നില്ല. സാറ്റ്‌ലൈറ്റ് മൂല്യം ഇല്ലെന്നാണ് അതിന് കാരണമായി പറയുന്നത്. എനിക്ക് വേണ്ടത്ര മാര്‍ക്കറ്റ് ഇല്ലാത്തതാണ് ഇതിന് കാരണം. മാര്‍ക്കറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല’അദ്ദേഹം ഫില്‍മി ബീറ്റ് മലയാളവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഇലവീഴാപൂഞ്ചിറ എന്ന സിനിമയുടെ കഥ എന്നോട് ആദ്യം പറഞ്ഞിരുന്നു. ആ സിനിമയ്ക്ക് പ്രൊഡ്യൂസറെ അന്വേഷിച്ച് മതിയായി. മാര്‍ക്കറ്റ് ഇല്ലാത്തത് കൊണ്ടാണ് പ്രൊഡ്യൂസറെ കിട്ടാത്തത് എന്നാണ് പറയുന്നത്. പിന്നീട് ഞാനറിയുന്നത് സൗബനിക്കയെ വെച്ചിട്ട് പടം മുന്നോട്ട് പോയെന്നാണ്’

നടനെന്ന നിലയില്‍ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടന്‍ സമ്മതിക്കില്ല. എന്നെ മാറ്റി ചിന്തിക്കാനുള്ള കാരണം എന്റെ കഴിവ് കുറവല്ല. എനിക്ക് സാറ്റ്‌ലൈറ്റ് മാര്‍ക്കറ്റ് വാല്യു ഇല്ല. ആ വാല്യു ആരാണ് തരുന്നതെന്നാണ് എന്റെ ചോദ്യം.

അഭിനയം അല്ലാതെ വേറൊരു പണി അറിയില്ല. ഇനി എന്ത് പണി എടുത്ത് ജീവിക്കും. എന്റെ ഗ്രാഫ് എടുത്താല്‍ താഴോട്ട് പോവുകയാണ്. എന്റെ ഭാഗത്താണ് തെറ്റെങ്കില്‍ ആ തെറ്റ് തിരുത്താന്‍ ഞാന്‍ തയ്യാറാണ്, മണികണ്ഡന്‍ ആര്‍ ആചാരി പറഞ്ഞു’