ഞാൻ ന്യൂ-ജെനിന്റെ ഭാഗം തന്നെയാണ്; യാദൃശ്ചികമായി നേരത്തെ ഈ ഫീൽഡിൽ വന്നു എന്നേയുള്ളു : സത്യൻ അന്തിക്കാട്

താൻ ന്യൂ-ജെനിന്റെ ഭാഗം തന്നെയാണ് എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. താൻ  ഈ ഫീൽഡിൽ  യാദൃശ്ചികമായി നേരത്തെ വന്നു എന്നേയുള്ളുവെന്നും പറയുകയാണ് അദ്ദേഹം.

‘മാറ്റം അനിവാര്യമാണ്. വർത്തമാനകാലത്ത് ജീവിക്കാനും ഭാവിയെക്കുറിച്ച് സ്വപ്നം കാണാനുമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നമ്മുടെ ഭൂതകാലം നമ്മുടെ വളർച്ചയ്ക്ക് ഒരു വഴികാട്ടി മാത്രമായിരുന്നു. വീട്ടിൽ ന്യൂ-ജെൻ ആശയങ്ങൾ ചർച്ച ചെയ്യാൻ രണ്ട് യുവ സംവിധായകർ (ഇരട്ട ആൺമക്കൾ അഖിലും അനൂപും) ഉള്ളതും എന്റെ ഭാഗ്യമാണ്. എന്റെ സിനിമകളിൽ പഴയ ആശയങ്ങളൊന്നും കൊണ്ടുവരാൻ അവർ എന്നെ അനുവദിക്കില്ല’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ 100 കോടി ക്ലബ്ബിൽ എത്തിയിരുന്നു. ആഗോളകളക്ഷനും മറ്റ് വരുമാനങ്ങളും ചേർത്താണ് ചിത്രം 100 കോടി പിന്നിട്ടത്. പത്തുവർഷങ്ങൾക്കുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച സിനിമയാണ് ‘ഹൃദയപൂർവ്വം’. 100 കോടി പിന്നിടുന്ന ആദ്യ സത്യൻ അന്തിക്കാട് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Read more