സന്തോഷ് പണ്ഡിറ്റ് ആണ് പ്രശസ്തയാക്കിയത്, ആ പാട്ട് ഇല്ലായിരുന്നെങ്കില്‍ എന്നെ ആരും അറിയാതെ പോയേനെ: ഗ്രേസ് ആന്റണി

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി’ എന്ന പാട്ട് ഗ്രേസ് പാടുന്നുണ്ട്. ആ ഗാനം ഇല്ലായിരുന്നെങ്കില്‍ തന്നെ ആരും അറിയാതെ പോയേനെ എന്നാണ് ഗ്രേസ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍, ആ പാട്ടില്ലായിരുന്നെങ്കില്‍ ആരും തന്നെ അറിയാതെ പോയേനെ. താന്‍ തന്നെയാണ് ആ പാട്ട് സെലക്ട് ചെയ്തത്. ആ പാട്ട് എടുക്കണമെന്ന് തോന്നി ഡയറക്ടറോട് പറഞ്ഞു. ‘ഹരിമുരളീരവ’മായിരുന്നു ആദ്യം പാടാനിരുന്ന പാട്ട്.

പക്ഷേ ആ പാട്ട് പാടാനാകുമെന്ന് തോന്നിയില്ല. അങ്ങനെയാണ് ഡയറക്ടറോട് പറയുന്നത്. ഏത് പാട്ടാണ് പാടുന്നതെന്ന് ചോദിച്ചു. പുതിയ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെന്നും അതിലെ പാട്ടാണെന്നും പറഞ്ഞപ്പോള്‍ പാടാന്‍ പറഞ്ഞു. പാട്ട് പാടിക്കൊടുത്തു.

എന്നാല്‍ അങ്ങനെയൊരു പാട്ട് അവരാരും കേട്ടിട്ടില്ല. അങ്ങനെയാണ് സിനിമയില്‍ രാത്രി ശുഭരാത്രി പാടുന്നത് എന്നാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് ആന്റണി പറയുന്നത്. ഹാപ്പി വെഡ്ഡിംഗില്‍ ടീന എന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് ഗ്രേസ് ചെയ്തത്.

Read more

ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം 2016ല്‍ ആണ് റിലീസ് ചെയ്തത്. സിജു വിത്സന്‍, ഷറഫുദ്ദീന്‍, സൗബിന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. അതേസമയം, സണ്ണി വെയ്ന്‍ നായകനാകുന്ന അപ്പന്‍ എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.