ട്രാന്‍സ് ചെയ്യാനുള്ള കാരണം ഫഹദല്ല, അദ്ദേഹം ഇല്ലെങ്കിലും ചെയ്‌തേനെ: കാരണം വെളിപ്പെടുത്തി നസ്രിയ

വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് മലയാളികളുടെ പ്രിയ നടി നസ്രിയ നസീം. നടിയുടെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ട്രാന്‍സിലെ എസ്തര്‍ ലോപ്പസ്. വിവാഹശേഷം നസ്രിയ ഫഹദിനൊപ്പം അഭിനയിച്ച ആദ്യം ചിത്രം കൂടിയായിരുന്നു ട്രാന്‍സ്.

ഇപ്പോഴിതാ, ട്രാന്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് നസ്രിയ. ട്രാന്‍സില്‍ അഭിനയിക്കാനുണ്ടായ കാരണം ഫഹദ് ഫാസിലാണോ എന്ന ചോദ്യത്തിനും, ഫഹദ് നായകനല്ലായിരുന്നെങ്കില്‍ ട്രാന്‍സില്‍ അഭിനയിക്കുമായിരുന്നോ എന്ന ചോദ്യത്തിനും മറുപടിയായാണ് താരം ഇക്കാര്യങ്ങള്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നസ്രിയയുടെ വെളിപ്പെടുത്തല്‍.

നസ്രിയ പറയുന്നത്

ട്രാന്‍സ് എന്ന സിനിമ ചെയ്യാനുള്ള കാരണം ഫഹദല്ല. ഫഹദ് ഇല്ലെങ്കിലും ഞാന്‍ ആ സിനിമ ചെയ്യുമായിരുന്നു. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍. അദ്ദേഹത്തിന്റെ ഫാനാണ് ഞാന്‍. അമല്‍ നീരദിന്റെ ഫ്രേമിന് മുന്നില്‍ നില്‍ക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഫഹദ് ഉണ്ടെന്നത് എനിക്ക് ധൈര്യമാണ്. പക്ഷേ, ഒരിക്കലും ഞാന്‍ ട്രാന്‍സ് എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചത്

Read more

അതില്‍ ഫഹദ് ഉണ്ട് എന്നതുകൊണ്ട് മാത്രമല്ല. ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. അന്‍വര്‍ റഷീദ് ഈ സിനിമയുടെ കഥ പറഞ്ഞ ശേഷം ഈ ക്യാരക്ടര്‍ ചെയ്യുന്നത് നീയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞാനോ എന്ന് ചോദിച്ചു. എന്നില്‍ അത്രയും വിശ്വാസം ഉണ്ടോ എന്ന് തോന്നി. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമായിരുന്നു. അങ്ങനെ ചെയ്തതാണ് ട്രാന്‍സ്.