മഹാത്മാഗാന്ധിയേക്കാള്‍ മഹാനാണ് ഏട്ടന്‍.. അച്ഛന്‍ കാര്‍ട്ടൂണ്‍ കാണുന്നത് പോലെയാണ് എന്റെ ഇന്റര്‍വ്യൂ ആസ്വദിക്കുന്നത്: ധ്യാന്‍ ശ്രീനിവാസന്‍

അച്ഛന്‍ ശ്രീനിവാസനെ കുറിച്ചും സഹോദരന്‍ വിനീതിനെ കുറിച്ചും സംസാരിച്ച് ധ്യാന്‍ ശ്രീനിവാസന്‍. മഹാത്മാഗാന്ധിയേക്കാള്‍ മാഹാനാണ് ഏട്ടനെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. അച്ഛന്‍ തന്റെ ആരാധകനാണ്. കാര്‍ട്ടൂണ്‍ കാണുന്നത് പോലെയാണ് അച്ഛന്‍ തന്റെ ഇന്റര്‍വ്യു കാണാറുള്ളത് എന്നാണ് ധ്യാന്‍ പറയുന്നത്.

ഏട്ടന്‍ തന്നെ മകനെ പോലെയാണ് കാണുന്നത്. അത്ര സ്നേഹവും കരുതലുമാണ്. ചില സന്ദര്‍ഭങ്ങളില്‍ പാരയുമാണ്. ഉദാഹരണത്തിന് ഏട്ടന്‍ പരീക്ഷയ്ക്ക് 92 ശതമാനം മാര്‍ക്ക് വാങ്ങി. തനിക്ക് കിട്ടിയത് 82 ശതമാനം. അന്ന് മുതല്‍ തന്റെ കഷ്ടകാലം തുടങ്ങി. തൃശൂരില്‍ പിസി തോമസ് മാഷിന്റെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലും എന്നെ ചേര്‍ത്തു.

തന്നെ പോലെ മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയെ മാഷ് മുമ്പ് കണ്ടിട്ടില്ലാത്തതു കൊണ്ട് അവിടെ അധികകാലം നില്‍ക്കേണ്ടി വന്നില്ല. മഹാത്മാഗാന്ധിയേക്കാള്‍ മഹാനാണ് ഏട്ടനെന്ന് തോന്നിയിട്ടുണ്ട്. മഹാത്മാഗാന്ധി ജനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഏട്ടന്‍ ജനിച്ചത്. ഗാന്ധിജയന്തി ഒക്ടോബര്‍ രണ്ടിനല്ലേ.

മഹാത്മാഗാന്ധി കുട്ടിക്കാലത്ത് കളവ് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിലുണ്ട്. ഏട്ടന്‍ കുട്ടിക്കാലത്ത് പോലും കളവ് പറഞ്ഞിട്ടില്ല. ചീത്ത വിളിച്ചിട്ടുണ്ടെങ്കില്‍ അത് തന്നെ മാത്രമാണ്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ വരെ തന്റെ ആരാധനകല്ലേ. അച്ഛന്റെ നിലപാടില്‍ മാറ്റം വന്നോ എന്ന് അറിഞ്ഞുകൂട.

മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു. അതില്‍ തന്റെ ഇന്റര്‍വ്യൂസ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് അമ്മ പറയുന്നത്. കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് പോലെ അച്ഛന്‍ തന്റെ ഇന്റര്‍വ്യു ആസ്വദിക്കുന്നു ചിരിക്കുന്നു എന്നാണ് ധ്യാന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.