മകള്‍ അടക്കം എല്ലാവരും കല്ലെടുത്ത് എറിയും, അന്ന് വീടിന്റെ പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു..: ധ്യാന്‍ ശ്രീനിവാസന്‍

താന്‍ ഉറങ്ങിയിട്ട് രണ്ടു വര്‍ഷമായി എന്ന് പറഞ്ഞത് വെറുതെയല്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. മകളുടെയും കൂട്ടുകാരുടെയും കുസൃതികള്‍ അടക്കം പറഞ്ഞാണ് ധ്യാന്‍ സംസാരിക്കുന്നത്. തന്നെ കല്ലൊക്കെ എടുത്തെറിയും. എന്നാല്‍ മകളുടെ ഇംഗ്ലീഷ് കാരണം ഉപദേശിക്കാന്‍ പോകാറില്ല എന്നാണ് പറയുന്നത്.

രാത്രി ഏസി കൂട്ടിയിട്ട് ഫാന്‍ ഫുള്‍ സ്പീഡില്‍ ഇട്ട് ഒരു ബ്ലാങ്കറ്റും പുതച്ച് കിടക്കുന്നതാണ് മകളുടെ രീതി. തനിക്ക് ആണേല്‍ തണുത്ത് വിറച്ചിട്ട് കിടക്കാന്‍ പറ്റില്ല. കഴിഞ്ഞ ദിവസം പതിയെ ഫാനിന്റെ സ്പീഡ് കുറച്ചു. ഉറങ്ങി കിടന്ന ഇവള്‍ എഴുന്നേറ്റ് തന്റെ മുഖത്ത് നോക്കിയിട്ട്, ‘ഹു യു ഓഫ് ദി ഫാന്‍’ എന്ന് ചോദിച്ചു.

താന്‍ ‘യാ’ എന്ന് പറഞ്ഞു. അപ്പോള്‍ ‘ഓണ്‍ ദി ഫാന്‍’ എന്ന് ദേഷ്യത്തില്‍ പറഞ്ഞ് അവള്‍ കിടന്നുറങ്ങി. കഴിഞ്ഞ ദിവസം പിള്ളേര്‍ എല്ലാവരും കൂടി വീട്ടില്‍ കൂടിയ സമയത്ത് ഒരാള്‍ തന്നെ ബോളെടുത്ത് എറിഞ്ഞു. തന്റെ മോള്‍, അജുവിന്റെ മക്കള്‍, ചേട്ടന്റെ മക്കള്‍ എല്ലാം ഉണ്ട്.

ഒരാള്‍ എറിഞ്ഞു തുടങ്ങിയത് പിന്നെ എല്ലാവരും ആയി. അവസാനം മകള്‍ ‘അറ്റാക്ക് ദാറ്റ് ഗയ്’ എന്ന് പറഞ്ഞ് തന്നെ എറിയാന്‍ ആഹ്വാനം ചെയ്തു. പിന്നെ എല്ലാവരും കൂടി കല്ലെടുത്ത് എറിയുകയായിരുന്നു. അന്നത്തെ ദിവസം വീടിന്റെ പുറകില്‍ ഒളിച്ചിരിക്കുകയായിരുന്നു.

മകളുടെ വാക്ക് കേട്ട് പിള്ളേരെല്ലാം കൂടി എന്നെ വീടിന് ചുറ്റും ഇട്ട് ഓടിച്ചു. കുട്ടികള്‍ എന്റെ യൂട്യൂബ് ഇന്റര്‍വ്യൂസ് ഒന്നും കണ്ടിട്ടില്ല. അതിന്റെ പ്രശ്നമാണ്. തന്നെ എവിടെ കണ്ടാലും അറ്റാക്ക് എന്ന് പറഞ്ഞ് വരും. മകളുടെ ഇംഗ്ലീഷ് കാരണം ഉപദേശിക്കാന്‍ പോകാറുമില്ല എന്നാണ് ധ്യാന്‍ പറയുന്നത്.