മമ്മൂട്ടി എന്റെ സ്വകാര്യ അഹങ്കാരം , മോഹന്‍ലാല്‍ മാത്രമല്ല അദ്ദേഹവും മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍; തുറന്നുപറഞ്ഞ് ദേവന്‍

താന്‍ അഭിനാമത്തോടെയും അല്‍പ്പം അഹങ്കാരത്തോടെയും ഓര്‍ക്കുന്ന നടനാണ് മമ്മൂട്ടിയെന്ന് ദേവന്‍. കമല്‍ ഹാസന്‍ ഒഴിച്ചു സൗത്ത് ഇന്ത്യയിലെ ഒരുവിധം നടന്മാരുടെ കൂടെ അഭിനയിച്ച വ്യക്തിയാണ് താനെന്ന് ദേവന്‍ വ്യക്തമാക്കി.

ഒരു കംപ്ലീറ്റ് ആക്ടര്‍ എന്നാണ് മമ്മൂട്ടിയെ ദേവന്‍ വിശേഷിപ്പിച്ചത്. മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടര്‍ ആണെന്ന് താരം കൂട്ടിചേര്‍ത്തു. ഒരു നടന്‍ എന്ന നിലയില്‍ പലതവണ തന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടിയെന്ന് ദേവന്‍ സൂചിപ്പിക്കുകയുണ്ടായി.

Read more

മമ്മൂട്ടിയും ദേവനും ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. ന്യൂ ഡല്‍ഹി, നായര്‍സാബ്, ഒരു വടക്കന്‍ വീരഗാഥ, ദി കിംഗ്, ബല്‍റാം vs താരദാസ്, പരുന്ത്, പഴശ്ശിരാജ, കിംഗ് ആന്‍ഡ് കമ്മീഷനര്‍, ഇമ്മാനുവല്‍, തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ദേവന്‍ കാഴ്ചവെച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒരുമിച്ചത്.