'ഹണി റോസിനോടുള്ള റെസ്‌പെക്ട് കൊണ്ടാണ് അങ്ങനെ പറയുന്നത്', അഭിമുഖത്തിനിടെ ധ്യാന്‍..; വിമര്‍ശനം

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. താരത്തിന്റെ പുതിയൊരു അഭിമുഖം ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. പല നടിമാരുടെയും നടന്‍മാരുടെയും പേര് പറഞ്ഞ് ഈ താരങ്ങള്‍ മുന്നിലൂടെ പാസ് ചെയ്ത് പോയാല്‍ എന്ത് തോന്നും എന്നായിരുന്നു അഭിമുഖത്തിലെ ഒരു ചോദ്യം.

ബേസില്‍ ജോസഫ് മുന്നില്‍ കൂടി പോയാല്‍ എന്ത് വിചാരിക്കും എന്ന് ചോദ്യത്തിന് അങ്ങനെ അങ്ങ് പോകട്ടെ എന്നാണ് ധ്യാന്‍ മറുപടി നല്‍കിയത്. അജു വര്‍ഗീസ് പാസ് ചെയ്താല്‍, ആണുങ്ങള്‍ പാസ് ചെയ്ത് പോയാല്‍ എന്ത് തോന്നാന്‍, വെല്ല പെണ്‍കുട്ടികളുടെ കാര്യം ചോദിക്കണം എന്നാണ് ധ്യാന്‍ പറയുന്നത്.

തുടര്‍ന്ന് നിത്യ മേനോനെ കുറിച്ചാണ് അവതാരക ചോദികുന്നത്. നിത്യ മേനോനോട് പാസ് ചെയ്ത് പോകരുത് എന്ന് താന്‍ പറയുമെന്ന് ധ്യാന്‍ പറഞ്ഞു. നവ്യയോട് പെട്ടെന്ന് പാസ് ചെയ്ത് പൊക്കോളൂ എന്ന് പറയുമെന്നാണ് ധ്യാനും ഒപ്പം ഉണ്ടായിരുന്ന സോഹന്‍ സീനുലാലും പറയുന്നത്.

ഹണി റോസിന്റെ പേര് പറഞ്ഞപ്പോള്‍ അവിടെ തന്നെ നില്‍ക്കാന്‍ പറയുമെന്നാണ് സോഹന്‍ സീനുലാല്‍ പറഞ്ഞത്. ‘അവിടെ നിന്നോ, ഞങ്ങള്‍ പാസ് ചെയ്ത് പൊക്കോളാമെന്ന് പറയും’ എന്നാണ് ധ്യാന്‍ പറഞ്ഞത്. അത് അവരോടുള്ള റെസ്പെക്ട് കൊണ്ടാണെന്നും ധ്യാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനിടെ അവതാരക ചിരിക്കുന്നത് കണ്ട് എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്നും എല്ലാം മോശമായിട്ടാണോ കാണുന്നതെന്നും സോഹന്‍ ചോദിക്കുന്നുണ്ട്. ഈ അഭിമുഖത്തിന്റെ കമന്റ് ബോക്സിലും അവതാരകയുടെ ചോദ്യങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

നടിമാരെ കുറിച്ച് ഇത്തരം ചോദ്യങ്ങളാണോ ചോദിക്കുന്നത്, ഹണി റോസ് എന്ന് പറയുമ്പോള്‍ ഇത്രയധികം അവതാരക ചിരിക്കുന്നത് എന്തിനാണെന്നും കമന്റിലൂടെ പലരും ചോദിക്കുന്നുണ്ട്. അതേസമയം, ‘ഖാലി പഴ്‌സ് ബില്യണേഴ്‌സ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി നടന്ന അഭിമുഖമാണിത്.