ചുവപ്പിന് ചോര എന്നുകൂടി അര്‍ത്ഥമുണ്ട് മാഷേ...'ആ വാക്കുകള്‍ എഴുതി ചേര്‍ത്തപ്പോള്‍ വേണു അറിഞ്ഞിരുന്നില്ല? എനിക്ക് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല; ഭദ്രന്‍

 

നെടുമുടി വേണുവിന്റെ മരണം ഇപ്പോഴും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിതാ നെടുമുടി വേണുവിനെ കുറിച്ച് ഭദ്രന്‍ എഴുതിയ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘സ്ഫടിക’ത്തിലെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഭദ്രന്റെ കുറിപ്പ്.

”എന്റെ വേണു, നിങ്ങളുടെ വേര്‍പാട് സത്യമോ മിഥ്യയോ? എനിക്ക് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല… ആ തിക്കുമുട്ടലില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു… അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകള്‍.”ചുവപ്പിന് ചോര എന്നുകൂടി അര്‍ത്ഥമുണ്ട് മാഷേ…’ആ വാക്കുകള്‍ എഴുതി ചേര്‍ത്തപ്പോള്‍ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാന്‍ ആയിരുന്നുവെന്ന്.

പ്രണാമം”, എന്നാണ് ഭദ്രന്‍ കുറിച്ചത്.

ഈ മാസം പതിനെന്നിനാണ് നെടുമുടി വേണു മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആയിരുന്നു അന്ത്യം.