‘വിവാഹത്തിന് സമ്മതമാണോ എന്ന് ഇവര്‍ പള്ളിയില്‍ പറയുമോ ഇല്ലയോ എന്ന ടെന്‍ഷനിലായിരുന്നു’; ബാലു വര്‍ഗീസിന്റെ വിവാഹ നിശ്ചയ ആഘോഷവേളയില്‍ ലാല്‍

നടന്‍ ബാലു വര്‍ഗീസിന്റെയും നടി ഐലീന വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവാഹനിശ്ചയ വേദിയില്‍ ലാല്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘എല്ലാവരും കരുതും ഇന്ന് ബാലുവിന്റെയും ഐലീനയുടെ ദിവസമാണെന്ന്. സത്യം പറഞ്ഞാല്‍ ഇന്ന് നമ്മുടെ ദിവസമാണ്. കുറേ ദിവസത്തെ ആകാംഷയ്ക്കും സസ്‌പെന്‍സിനുമൊക്കെ വിരാമമിട്ട ദിവസം. നമ്മളെല്ലാവരും കൂടി കെട്ടിക്കാന്‍ ശ്രമിക്കുകയാണ് ഇവരെ. ഇന്ന് ഇവര് സമ്മതമാണോ എന്ന് പള്ളിയില്‍ പറയുമോ ഇല്ലയോ എന്ന ടെന്‍ഷനിനിലായിരുന്നു. എന്തായാലും ഇരുവരും സമ്മതം പറഞ്ഞു. എല്ലാ ആശംസകളും.’ ലാല്‍ പറഞ്ഞു.

ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചു കൊണ്ടാണ് ബാലു അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, ചങ്ക്‌സ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ ബാലും അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമായ ആളാണ് എലീന. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ എലീന അഭിനയിച്ചിട്ടുണ്ട്.