ഹിന്ദി സിനിമയുടെ വലിയൊരു ​ഗെയിം ചേഞ്ചറാണ് സന്ദീപ് റെഡ്ഡി വംഗ; നിലവിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതും അദ്ദേഹമാണ്; 'അനിമൽ' സംവിധായകനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

രൺബിർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ എന്ന ചിത്രം റിലീസ് ചെയ്ത 40 ദിവസങ്ങൾക്ക് ശേഷം 900 കോടി രൂപയിലധികമാണ് തിയേറ്ററുകളിൽ നിന്നും കളക്ഷൻ നേടിയത്. ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.

ഇപ്പോഴിതാ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയെയും ചിത്രത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. സമീപകാലത്തിനിടയ്ക്ക് ബോളിവുഡ് സിനിമ കണ്ട ഏറ്റവും വലിയ ഗെയിം ചേയ്ഞ്ചർ ആണ്എസന്ദീപ് റെഡ്ഡി എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. കൂടാതെ നിലവിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടതും അധിക്ഷേപിക്കപ്പെട്ടതുമായ സംവിധായകൻ കൂടിയാണ് സന്ദീപ് റെഡ്ഡി എന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

“നിലവിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട, വിലയിരുത്തപ്പെട്ട ഫിലിംമേക്കറാണ് സന്ദീപ്. എന്നെ സംബന്ധിച്ചിടത്തോളം അവൻ ഏറ്റവും സത്യസന്ധനും ദുർബലനും സ്‌നേഹനിധിയുമായ മനുഷ്യനാണ്‌. അവനെക്കുറിച്ചോ അവന്റെ സിനിമയെക്കുറിച്ചോ മറ്റുള്ളവർ എന്ത് ചിന്തിച്ചാലും ഞാൻ അത് കാര്യമാക്കുന്നില്ല. എനിക്ക് ആ മനുഷ്യനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു.

എനിക്ക് അദ്ദേഹത്തോട് ചോദ്യങ്ങളുണ്ടായിരുന്നു. ഞാൻ രണ്ടുതവണ കണ്ട അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. ക്ഷമയോടെയിരിക്കുന്നതിനും താങ്കളായി തന്നെ നിലകൊള്ളുന്നതിനും നന്ദി.

ഞാൻ ആദ്യമായി ‘അനിമൽ’ കണ്ടിട്ട് 40 ദിവസങ്ങളും രണ്ടാമത് കണ്ടിട്ട് 22 ദിവസങ്ങളുമായി. ദീര്‍ഘകാലത്തിനിടെ ഹിന്ദി സിനിമ കണ്ട വലിയൊരു ​ഗെയിം ചേഞ്ചറാണ് അദ്ദേഹം. ആ സിനിമയുണ്ടാക്കിയ സ്വാധീനം (നല്ലതാണെങ്കിലും മോശമാണെങ്കിലും) നിഷേധിക്കാനാവില്ല. സന്ദീപിനൊപ്പം നല്ലൊരു സായാഹ്നം ചെലവഴിച്ചു.” ഇൻസ്റ്റഗ്രാമിൽ സന്ദീപ് റെഡ്ഡിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനുരാഗ് കശ്യപ് ഇങ്ങനെ പറഞ്ഞത്.

രൺബിർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ‘അനിമൽ’ എന്ന ചിത്രം റിലീസ് ചെയ്ത 40 ദിവസങ്ങൾക്ക് ശേഷം 900 കോടി രൂപയിലധികമാണ് തിയേറ്ററുകളിൽ നിന്നും കളക്ഷൻ നേടിയത്. ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.

ഇപ്പോഴിതാ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയെയും ചിത്രത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. സമീപകാലത്തിനിടയ്ക്ക് ബോളിവുഡ് സിനിമ കണ്ട ഏറ്റവും വലിയ ഗെയിം ചേയ്ഞ്ചർ ആണ്എസന്ദീപ് റെഡ്ഡി എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. കൂടാതെ നിലവിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടതും അധിക്ഷേപിക്കപ്പെട്ടതുമായ സംവിധായകൻ കൂടിയാണ് സന്ദീപ് റെഡ്ഡി എന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.

“നിലവിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട, വിലയിരുത്തപ്പെട്ട ഫിലിംമേക്കറാണ് സന്ദീപ്. എന്നെ സംബന്ധിച്ചിടത്തോളം അവൻ ഏറ്റവും സത്യസന്ധനും ദുർബലനും സ്‌നേഹനിധിയുമായ മനുഷ്യനാണ്‌. അവനെക്കുറിച്ചോ അവന്റെ സിനിമയെക്കുറിച്ചോ മറ്റുള്ളവർ എന്ത് ചിന്തിച്ചാലും ഞാൻ അത് കാര്യമാക്കുന്നില്ല. എനിക്ക് ആ മനുഷ്യനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു.

എനിക്ക് അദ്ദേഹത്തോട് ചോദ്യങ്ങളുണ്ടായിരുന്നു. ഞാൻ രണ്ടുതവണ കണ്ട അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. ക്ഷമയോടെയിരിക്കുന്നതിനും താങ്കളായി തന്നെ നിലകൊള്ളുന്നതിനും നന്ദി.

Read more