ദുൽഖർ ഒരു ഹാർട്ട് സർജൻ ആവേണ്ടതായിരുന്നു; അനൂപ് മേനോൻ

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടനാണ് ദുൽഖർ സൽമാൻ. ദുൽഖറിനെക്കുറിച്ച് നടൻ അനൂപ് മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് ദുൽഖറിനെപ്പറ്റി മനസ്സ് തുറന്നത്. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ദുൽഖർ ആരായെന്നെ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ദുൽഖർ ഒരു ഹാർട്ട് സർജൻ ആവേണ്ടതായിരുന്നു എന്നാണ് അദ്ദേഹം മറുപടി നൽകിയത്. വളരെ മനോഹരമായി ആളുകളോട് സംസാരിക്കുന്ന ആളുകളുടെ ഉള്ളിൽ ജീവിക്കുന്ന വ്യക്തിയാണ് ദുൽഖർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലണ്ടനിലുള്ള തന്റെ ഒരു സുഹൃത്ത് ദുൽഖറിനെപ്പോലെയാണെന്നും, അദ്ദേഹം കാർഡിയാക് സർജനാണെന്നും അദ്ദേഹം പറഞ്ഞു.  അവർ ഒരുപോലെ ഇരിക്കുന്നത് കൊണ്ടാണ് താൻ ദുൽഖർ  കാർഡിയാക് സർജനായെനെയെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടി നല്ലൊരു വക്കിലാണെന്നും, അദ്ദേഹം  നല്ലൊരു വക്കിലാണെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.