മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ശേഷം മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അനി ഐവി ശശി. പ്രിയദര്‍ശനൊപ്പം അനിയും ചേര്‍ന്നാണ് മരക്കാറിന്റെ തിരക്കഥ ഒരുക്കിയത്. മരക്കാര്‍ തീര്‍ന്നതോടെ ഏത് പടവും എടുക്കാമെന്നുള്ള ആത്മവിശ്വാസം വന്നുവെന്നാണ് അനി പറയുന്നത്.
പ്രിയദര്‍ശനൊപ്പം മരക്കാറിന്റെ തിരക്കഥ ഒരുക്കിയതിനെ കുറിച്ചാണ് അനി തുറന്നു പറയുന്നത്. ഇടയ്ക്ക് പ്രിയന്‍ സാറിന്റെ വീട്ടില്‍ പോകുന്ന പതിവുണ്ട് തനിക്ക്. അതെന്റെ രണ്ടാമത്തെ വീടു പോലെയാണ്. സാറുമായി സംസാരിച്ചിരിക്കും. അങ്ങനെയൊരു ദിവസം പ്രിയന്‍ സാര്‍ പറഞ്ഞു മരക്കാര്‍ ഓക്കെയായിട്ടുണ്ട്. ചിലപ്പോള്‍ പെട്ടെന്ന് ചെയ്യേണ്ടിവരും എന്ന്.
എന്താണ് കഥയെന്ന് ചോദിച്ചു. ഒരു ബേസ് മാത്രം സാര്‍ പറഞ്ഞു. കേട്ടപ്പോള്‍ തനിക്കും താല്‍പര്യമായി. തനിക്കും എഴുതാമോ എന്നു ചോദിച്ചു. എഴുതെടാ എന്ന് സാറും പറഞ്ഞു. അങ്ങനെയാണ് മരക്കാറില്‍ വന്നത്. എഴുതി വന്നപ്പോള്‍ പടത്തില്‍ വര്‍ക്ക് ചെയ്യണം എന്ന ആഗ്രഹവും അദ്ദേഹത്തോട് പറഞ്ഞു.
Read more
അദ്ദേഹം ഒക്കെ പറഞ്ഞു. മരക്കാര്‍ തീര്‍ന്നതോടെ ഏതു പടവും എടുക്കാം എന്ന കോണ്‍ഫിഡന്‍സ് തനിക്കുണ്ടായി. മഹാഭാരതം എടുക്കണം എന്നാണ് തന്റെ വലിയ ആഗ്രഹം. മരക്കാര്‍ കഴിഞ്ഞപ്പോള്‍ യുദ്ധം എടുക്കാനൊക്കെ പറ്റും എന്ന ധൈര്യം വന്നു എന്നാണ് മാധ്യമം ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.