ഇനി ഇതിലും ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങിത്തരാം എന്നാണ് അച്ഛന്‍ പറഞ്ഞത്; അനശ്വരയുടെ മറുപടി

വസ്ത്രധാരണത്തിന്റെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി നടി അനശ്വര രാജന്‍. ഇത് തന്നെ മാനസികമായി ബാധിച്ചിട്ടില്ല എന്നാണ് അനശ്വര പറയുന്നത്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ തന്നെയാണോ നമ്മള്‍ ജീവിക്കുന്നത് എന്നോര്‍ത്ത് അത്ഭുതപ്പെടുകയാണെന്നും താരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

നെഗറ്റീവ് കമന്റുകള്‍ വരുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളം പരിധി വിടുമെന്ന് അറിഞ്ഞിരുന്നില്ല. എന്റെ മാതാപിതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഇതില്‍ യാതൊരു പ്രശ്നവുമില്ല. ചില കമന്റുകള്‍ ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞത്”” എന്നാണ് അനശ്വര പറയുന്നത്.

അനശ്വര പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പലരേയും പ്രകോപിപ്പിച്ചത്. നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ പുതിയ മോഡേണ്‍ ലുക്കിനെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്. എന്ത് വസ്ത്രമാണ് ഇത് എന്നാണ് ചിലരുടെ വിമര്‍ശനങ്ങള്‍. “”പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ?”” എന്നാണ് ഒരു കമന്റ്. അടുത്തിടെയാണ് അനശ്വര പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്.

https://www.instagram.com/p/CE87pKnJK28/

അനശ്വരയ്ക്ക് പിന്തുണയുമായി മലയാളത്തിലെ നടിമാരും നടന്‍മാരും രംഗത്തെത്തിയിട്ടുണ്ട്. റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍, അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍, രജിഷ വിജയന്‍ അമേയ തുടങ്ങിയ നടിമാരും ഹരീഷ് പേരടി, അനില്‍ നെടുമങ്ങാട് എന്നീ നടന്‍മാരും ഞങ്ങള്‍ക്ക് കാലുകളുമുണ്ട് എന്ന കാമ്പയിന്‍റെ ഭാഗമായി രംഗത്തെത്തിയിട്ടുണ്ട്.

Read more

https://www.instagram.com/p/CFFNBoopqNj/