മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലേക്ക് ക്ഷണം, എന്നാല്‍ ആ കഥാപാത്രം നിരസിക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് സിജു വിൽസൻ

സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. ഓണത്തിന് തീയേറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത് അതേസമയം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിനിടെ സിജു വില്‍സനെ തേടി മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാനുള്ള ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ താൻ നോ പറയുകയിരുന്നെന്നും സിജു പറയുന്നു.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ‘പൊന്നിയിന്‍ സെല്‍വനി’ലേക്കുള്ള  ഓഫര്‍ നിരസച്ചതിനെക്കുറിച്ച് സിജു പറയുന്നത് ‘പത്തൊന്‍പതാം നൂറ്റാണ്ടി’ന്റെ ഷെഡ്യൂള്‍ ബ്രേക്ക് വന്ന സമയത്താണ് ‘പൊന്നിയിന്‍ സെല്‍വനി’ലേക്ക് തന്നെ വിളിക്കുന്നത്. ‘പത്തൊന്‍പതാം നൂറ്റാണ്ടി’ന്റെ സ്റ്റില്‍സ് കണ്ടിട്ടാണ് അന്ന് അവര്‍ തന്നെ വിളിച്ചത്.

പക്ഷേ കഥാപാത്രത്തിന്റെ ലുക്ക് മാറ്റാന്‍ പറ്റില്ല എന്നതുകൊണ്ടാണ് താൻ  നോ പറയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊന്നിയിന്‍ സെല്‍വന്‍ ചെയ്യാന്‍ കഴിയാത്തതില്‍ ദുഃഖമില്ലെന്നും സിജു പറയുന്നു. മണിരത്‌നം സാറിന്റെ സിനിമ എല്ലാ താരങ്ങളും കൊതിക്കുന്നതാണെന്നും അവസരം ഇനിയും വരുമെന്ന് കരുതുന്നതായും സിജു പറയുന്നു.

ഒരേ ലുക്കില്‍ത്തന്നെ എല്ലാ സിനിമയും ചെയ്യാന്‍ പറ്റില്ലല്ലോ. ആ സമയത്ത് തന്റെ ചിന്ത ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തെക്കുറിച്ച് മാത്രമായിരുന്നു  അതുകൊണ്ട് തന്നെ  ചിത്രം നിരസിച്ചതിൽ വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു