'ഗോപി സുന്ദര്‍ എവിടെ പോയി?'; അമൃത സുരേഷിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും എത്താറുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള പുതിയൊരു ചിത്രമാണ് അമൃത ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

”എന്റെ സന്തോഷം നീയാണ്. നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ ആകുന്നില്ല” എന്നാണ് അമൃത ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ‘അതിന് ഗോപി സുന്ദര്‍ എവിടെ പോയി?’ എന്നാണ് ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നത്.


അടുത്തിടെ അമൃത സുരേഷ് ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ യുഎയില്‍ എത്തിയിരുന്നു. അന്ന് അമൃത സുരേഷിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയ ഗോപി സുന്ദറിന്റെ പോസ്റ്റിന് മിസ് യു എന്നായിരുന്നു അമൃത മറുപടി നല്‍കിയത്. പുതിയ സിനിമയുടെ തിരക്കുകളിലാണ് ഗോപി സുന്ദര്‍ എന്നാണ് വിവരം.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു അമൃത സുരേഷ് ശ്രദ്ധ നേടുന്നത്. ‘വാമനപുരി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിന് വേണ്ടിയാണ് അമൃത അവസാനമായി പാടിയത്.