എന്റെ അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇതൊന്നും ഇഷ്ടമല്ല, എല്ലാം നിര്‍ത്തുന്നു..; പോസ്റ്റുമായി അല്‍ഫോണ്‍സ് പുത്രന്‍

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് നിര്‍ത്തിയെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. താന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇടുന്നത് അമ്മക്കും അച്ഛനും സഹോദരിമാര്‍ക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുകയാണ് എന്നാണ് അല്‍ഫോണ്‍സ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

”ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാന്‍ ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു.”

”ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്” എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത്. സംവിധായകന്റെ ഈ പോസ്റ്റിന് താഴെ നിരവധിപ്പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കേണ്ടതില്ലെന്ന് ചിലര്‍ ഉപദേശിക്കുമ്പോള്‍ മറ്റുചിലര്‍ അല്‍ഫോണ്‍സിനെ പരിഹസിച്ചും കമന്റുകള്‍ ഇടുന്നുണ്ട്. അതേസമയം, ‘ഗോള്‍ഡ്’ ആണ് അല്‍ഫോണ്‌സ് പുത്രന്റെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. എന്നാല്‍ ഈ സിനിമ വന്‍ പരാജയമായിരുന്നു.

Read more

‘നേരം’, ‘പ്രേമം’ എന്നീ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകന്റെ അടുത്ത സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. വന്‍ ഹൈപ്പിലാണ് ഗോള്‍ഡ് എത്തിയതെങ്കിലും ചിത്രം ഫ്‌ലോപ്പ് ആവുകയായിരുന്നു. ഇതോടെ സംവിധാനയകനെതിരെ കടുത്ത വിമര്‍ശനങ്ങളപം ഉയര്‍ന്നിരുന്നു.