ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായ് ബച്ചനും അഭിഷേകും മുംബൈയിലെ ഒരു പാർട്ടിയ്ക്കിടെ സന്തോഷത്തോടെ സെൽഫിക്ക് പോസ് ചെയ്തതാണ് ഇപ്പോൾ ബോളിവുഡിൽ പ്രധാനവാർത്ത. ഈ ഒരു സെൽഫി വിവാഹമോചന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു എന്ന് ചിലർ വാദിക്കുന്നു. വ്യവസായിയായ അനു രഞ്ജനും നടി ആയിഷ ജുൽക്കയും അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ ഐശ്വര്യയും അഭിഷേകും ഉള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുൻ സൗന്ദര്യ റാണിയുടെ പുറകിൽ അമ്മ ബൃന്ധ്യ റായിയും അനുവും അഭിഷേകും നിൽക്കുമ്പോൾ ഐശ്വര്യ മുന്നിൽ നിൽക്കുന്ന സെൽഫിയാണ് അനു പങ്കിട്ടത്. അവർ പോസ് ചെയ്യുമ്പോൾ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്നത് കാണാമായിരുന്നു. “വളരെ സ്നേഹം ഊഷ്മളത,” പിങ്ക് ഹാർട്ട് ഇമോജികൾക്കൊപ്പം അനു പോസ്റ്റിന് അടിക്കുറിപ്പ് നൽകി.
നടി ആയിഷ ജുൽക്ക തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഐശ്വര്യയ്‌ക്കൊപ്പം ഒരു കൂട്ടം ചിത്രങ്ങൾ പങ്കിട്ടു. അടുത്തിടെ, അഭിഷേകിൻ്റെയും ഐശ്വര്യയുടെയും വിവാഹമോചനത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു. അവരുടെ സ്ട്രീമിംഗ് സിനിമയായ ‘ദസ്വി’യുടെ ഷൂട്ടിംഗിനിടെ അഭിഷേകും നടി നിമ്രത് കൗറും തമ്മിലുണ്ടായ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നവംബർ 16ന് നടന്ന മകൾ ആരാധ്യ ബച്ചൻ്റെ പിറന്നാൾ ആഘോഷങ്ങളിൽ അഭിഷേക്കിന്റെ അസാന്നിധ്യം നേരത്തെ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മകളുടെ ജന്മദിനത്തിൽ അഭിഷേകിൻ്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഒരു വീഡിയോ ഈയിടെ പുറത്ത് വന്നു.