വസ്ത്രം മാറാന്‍ തന്നത് ലോക്കില്ലാത്ത റൂം.. ഷൈന്‍ പേടിപ്പിക്കും, ദൈവമേ ഇനി ഇയാള്‍ തുറക്കുമോ എന്ന് തോന്നിപ്പോകും: ഐശ്വര്യ ലക്ഷ്മി

നടന്‍ ഷൈന്‍ ടോം ചാക്കോയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി. സെറ്റില്‍ ഷൈനുമായി അടിയുണ്ടാക്കിയിട്ടുണ്ട്. വസ്ത്രം മാറാന്‍ പോകുമ്പോള്‍ തന്നെ പേടിപ്പിക്കാനായി റൂമിന്റെ വാതിലില്‍ തട്ടി വിളിച്ച് പേടിപ്പിക്കാറുണ്ട് എന്നൊക്കെയാണ് ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറയുന്നത്.

കോ-ആക്ടര്‍ എന്ന നിലയില്‍ ഷൈന്‍ ഭയങ്കര കെയറിംഗ് ആണ്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് തങ്ങള്‍ അടി ഉണ്ടാക്കിയിട്ടുണ്ട്. വെറുതെ സംശയങ്ങള്‍ ചോദിച്ച് സമയം കളയുന്നതിനാണ് അടി ഉണ്ടാക്കിയത്. ദേഷ്യം പിടിക്കുന്നുണ്ട് മിണ്ടാതിരി എന്ന് പറഞ്ഞാലും കുറച്ച് കഴിഞ്ഞ് ഷൈന്‍ വളരെ കൂളായി വന്ന് മിണ്ടും.

തന്നോട് ഭയങ്കര സ്‌നേഹമുണ്ട്. അതുപോലെ തന്നെ നല്ല പേടിയുണ്ടെന്ന് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. തന്നെ ഇടയ്ക്ക് പേടിപ്പിച്ചിട്ടുണ്ട്. വലിയൊരു വീട്ടിലാണ് ഷൂട്ട്. കോസ്റ്റ്യൂം മാറുമ്പോള്‍ തന്റെ സ്റ്റാഫ് പുറത്ത് നില്‍ക്കാറാണ് പതിവ്. നമുക്ക് ലോക്ക് ഒന്നും ഇല്ലാത്ത റൂം ആയിരുന്നു. അതുകൊണ്ട് സ്റ്റാഫ് പുറത്ത് നില്‍ക്കും.

ഷൈന്‍ പോകുന്ന വഴിക്ക് പേടിപ്പിച്ചിട്ടാണ് പോവുക. കുമാരി എന്നൊക്കെ വിളിച്ച് രണ്ട് തട്ടൊക്കെ തട്ടും. ദൈവമേ ഇനി ഇയാള്‍ തുറക്കുമോ എന്നൊക്കെ തോന്നിപ്പോവും. പക്ഷെ ആള്‍ അങ്ങനെ അല്ല എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയുടെ ഭര്‍ത്താവ് ആയാണ് ഷൈന്‍ ടോം ചാക്കോ അഭിനയിച്ചത്.

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 28ന് ആണ് കുമാരി തിയേറ്ററുകളില്‍ എത്തിയത്. സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോണ്‍, തന്‍വി റാം, സ്ഫടികം ജോര്‍ജ്, രാഹുല്‍ മാധവ്, ശിവജിത്ത്, ശ്രുതി മേനോന്‍, ശൈലജ കൊട്ടാരക്കര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.