ശരണ്യക്ക് വീണ്ടും ട്യൂമര്‍ ഒപ്പം കോവിഡും; ദു:ഖവാര്‍ത്ത അറിയിച്ച് സീമ ജി. നായര്‍

നടി ശരണ്യക്ക് കോവിഡ് പൊസിറ്റീവ്. വീണ്ടും ട്യൂമര്‍ ബാധിച്ച താരത്തിന് കീമോ തെറാപ്പി തുടങ്ങാനിരിക്കവെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നടി സീമ ജി. നായര്‍ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും സീമ വീഡിയോയില്‍ പറയുന്നു.

“”പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. സ്പൈനല്‍ കോഡിലേക്ക് അസുഖം സ്പ്രെഡ് ചെയ്തു. വീണ്ടുമൊരു സര്‍ജറി സ്‌പൈനല്‍ കോഡില്‍ നടത്താന്‍ കഴിയില്ല. പെട്ടന്നു തന്നെ ശരണ്യയെ ആര്‍സിസിലേയ്ക്ക് കൊണ്ടുചെന്നു.””

ജൂണ്‍ 3ന് കീമോ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശരണ്യക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. എന്ത് പറയണം എന്നു പോലും അറിയില്ല”” എന്ന് സീമ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ശരണ്യ ഇപ്പോള്‍ ചികിത്സയിലിരിക്കുന്നത്. ഇനിയും കടമ്പകള്‍ ഏറെയുണ്ട്. പ്രാര്‍ത്ഥനയും കരുതലും വേണമെന്നും സീമ പറയുന്നു.

അര്‍ബുദത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്ന ശരണ്യയെ മാര്‍ച്ചിലാണ് വീണ്ടും രോഗം കീഴടക്കിയത്. വീണ്ടും ട്യൂമര്‍ വളരുന്ന കാര്യം നടിയുടെ അമ്മയാണ് അറിയിച്ചത്. മാര്‍ച്ചില്‍ തന്നെ സര്‍ജറിയും കഴിഞ്ഞിരുന്നു.