ഒരു കാലത്ത് ഒരേ സമയം എട്ടോളം സീരിയലുകളില്‍ അഭിനയിച്ചിരുന്ന താരമാണ് മായ മൗഷ്മി. മിനിസ്‌ക്രീനില്‍ തിളങ്ങിയ താരം സിനിമകളിലും എത്തിയിട്ടുണ്ട്. എന്നാല്‍ ഇടയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മായ അഭിനയ രംഗത്ത് നിന്നും മാറി നിന്നിരുന്നു. വിവാഹിതയായി മകന് രണ്ട് വയസുള്ളപ്പോള്‍ ആയിരുന്നു മായ അഭിയത്തില്‍ സജീവമായത്.
എന്നാല്‍ താന്‍ വിവാഹിതയാണെന്നും കുട്ടിയുണ്ടെന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കുമായിരുന്നില്ല എന്നാണ് മായ പറയുന്നത്. പൃഥ്വിരാജ് തന്നെ കുറിച്ച് സന്തൂര്‍ മമ്മിയാണോ എന്ന് ചോദിച്ചിട്ടുണ്ട് എന്നാണ് മായ ഇപ്പോള്‍ പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മായ ഇക്കാര്യം പങ്കുവച്ചത്.
”മോന് രണ്ടേകാല്‍ വയസ്സുള്ളപ്പോഴാണ് അഭിനയത്തിലേക്ക് വരുന്നത്. വിവാഹിതയാണെന്നും കുട്ടിയുണ്ടെന്നും പറയുമ്പോള്‍ ആരും വിശ്വസിക്കുമായിരുന്നില്ല. ഒരിക്കല്‍ സീരിയല്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ മല്ലിക ആന്റിയെ കൂട്ടാനായി ഇന്ദ്രനും പൃഥിയും വന്നു.”
”പൃഥി എന്നെ മായ എന്ന് വിളിച്ചപ്പോള്‍ മല്ലിക ആന്റി പറഞ്ഞു, ‘അവളെ മായ എന്ന് വിളിക്കരുത്, നിന്റെ ചേച്ചിയാണ്’ എന്ന്. ചേച്ചിയോ, ഈ കുട്ടിയോ എന്ന് ചോദിച്ച് പൃഥി ആശ്ചര്യപ്പെട്ടു. ‘എടാ, അവള് കല്യാണം കഴിച്ചതാണ്. ഒരു കുട്ടിയുണ്ട്’ എന്ന് മല്ലികാന്റി പറഞ്ഞു. പൃഥിക്ക് വിശ്വാസം വന്നേയില്ല.”
Read more
”ഞാന്‍ അവരെ എന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയതും അമ്മേ എന്നും വിളിച്ച് മോന്‍ ഓടി വന്നു. ‘ഇതെന്താ സന്തൂര്‍ മമ്മിയാണോ? വിശ്വസിക്കാനാവുന്നില്ല. പെണ്‍കുട്ടികളെ ഇത്ര ചെറുപ്പത്തിലേ വിവാഹം കഴിപ്പിക്കുന്നത് എന്തിനാണ്’ എന്ന് പൃഥി അന്ന് ചോദിച്ചത്” എന്നാണ് മായ പറയുന്നത്.