കുറേ വർഷമായി മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നടി ഗൗതമി

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി നടി ഗൗതമി. ഇക്കാര്യം നടി അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും കുറേ വർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ് എന്നും ഗൗതമിപറഞ്ഞു. ചെന്നൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.

‘രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരും എന്നാണ് പ്രതീക്ഷ’ ഗൗതമി പറഞ്ഞു.

നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി തന്റെ സ്വത്തു തട്ടിയെടുത്തയാളെ പാർട്ടി നേതൃത്വം സംരക്ഷിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ വർഷം അണ്ണാ ഡിഎംകെയിൽ ചേർന്നത്. ഗൗതമി ആന്ധ്രയിലും കർണാടകത്തിലും തമിഴ്നാട്ടിലും നേരത്തേ ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.

Read more