കോളിളക്കം ചെയ്യാന്‍ പോകുന്നതിനു മുമ്പ് ജയന്‍ എന്നെ കാണാന്‍ വന്നപ്പോള്‍ വീട്ടിലൊരു പെട്ടി ഏല്‍പ്പിച്ചിട്ടാണ് പോയത്, അത് പിന്നീട് വലിയ വിവാദമായി: കുഞ്ചന്‍

അപ്രതീക്ഷിത മരണം ആ അതുല്യനടനെ മലയാളത്തിന് നഷ്ടമാക്കിയെങ്കിലും ഇന്നും ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ജയന്‍. കോളിളക്കം എന്ന സിനിമയിലുണ്ടായ അപകടമാണ് ജയനെ സിനിമാ ലോകത്തിന് നഷ്ടമാക്കിയത്. ജയനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് കുഞ്ചന്‍. മരിക്കുന്നതിന് മുമ്പ് ജയന്‍ എന്നെ കാണാന്‍ വന്നപ്പോള്‍ വീട്ടിലൊരു പെട്ടി ഏല്‍പ്പിച്ചിട്ടാണ് പോയതെന്നും, അത് പിന്നീട് വലിയ വിവാദമായെന്നു പറയുകയാണ് കുഞ്ചന്‍.

“ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ പരിചയപ്പെട്ട വ്യക്തിയാണ് ജയന്‍. എന്നോട് വളരെ സ്‌നേഹപൂര്‍വമാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് പടങ്ങളില്‍ അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണം എനിക്ക് ഏറ്റവും വലിയ ഷോക്കായിരുന്നു. കോളിളക്കം ചെയ്യാന്‍ പോകുന്നതിന് മുമ്പ് ഒരു പെട്ടി എന്റെ വീട്ടില്‍ വെച്ചിട്ടാണ് അദ്ദേഹം പോയത്. അതു വലിയ വിവാദമായി. പെട്ടിക്കകത്ത് എട്ടുപത്ത് ലക്ഷം രൂപയുണ്ടായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനിയന്‍ പ്രശ്‌നമുണ്ടാക്കി.”

Read more

“അന്ന് അങ്ങിനെ രൂപ കിട്ടാനുള്ള മാര്‍ഗം പോലുമില്ല. അഞ്ചൂ രൂപയോ പത്തു രൂപയോ ഒക്കെയാണ് കിട്ടുന്നത്. അന്ന് മാല്‍ക് എന്ന് പറയുന്ന ഒരു സംഘടനയുണ്ടായിരുന്നു. അതിന്റെ മുമ്പില്‍ വെച്ച് പെട്ടി തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ കുറച്ചും വിഗ്ഗും കാര്യങ്ങളുമാണ് ഉണ്ടായിരുന്നത്.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ കുഞ്ചന്‍ പറഞ്ഞു.