'കളിപ്പാട്ട കട എന്ന് പറഞ്ഞ് മകന്‍ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്'; അനുഭവം പങ്കു വെച്ച് നടന്‍ ജിഷിന്‍ മോഹന്‍

മിനിസ്‌ക്രീന്‍ താരം ജിഷിന്‍ മോഹന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ കളിപ്പാട്ടം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ കളിപ്പാട്ടക്കട കണ്ടെന്ന് പറഞ്ഞ് മകന്‍ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നുവെന്ന് താരം പറയുന്നു. കടവന്ത്രയിലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനെ പ്രശംസിച്ചു കൊണ്ടാണ് ജിഷിന്റെ കുറിപ്പ്.

ജിഷിന്‍ മോഹന്റെ കുറിപ്പ്:

പൊലീസ് സ്റ്റേഷന്‍ ചൈല്‍ഡ് പാര്‍ക്ക് ആക്കിയപ്പോള്‍

ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചത് പ്രമാണിച്ച് മോനേം കൊണ്ട് ഒന്ന് പുറത്തിറങ്ങിയതായിരുന്നു. അവന് വല്ല കളിപ്പാട്ടവും വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ച് വണ്ടിയില്‍ പോകുമ്പോഴാണ് അവന്‍ പെട്ടെന്ന് ഒരു കളിപ്പാട്ടക്കട കണ്ടെന്നു പറഞ്ഞത്. വണ്ടി തിരിച്ചു വന്നപ്പോഴാണ് മനസ്സിലായത് അത് കടവന്ത്ര പൊലീസ് സ്റ്റേഷന്‍ ആയിരുന്നെന്ന്. കണ്ടപ്പോള്‍ വളരെ കൗതുകം തോന്നി.

ഉള്ളില്‍ കേറണോ എന്ന് ആദ്യം ശങ്കിച്ചെങ്കിലും, ആ ശങ്ക ഇല്ലാതെ അവിടേക്ക് ഓടിക്കേറിയ അവന്റെ പുറകെ കയറിച്ചെല്ലേണ്ടി വന്നു. ഒരു പാര്‍ക്കില്‍ ചെന്ന സന്തോഷമായിരുന്നു അവന്. പൊലീസ് മാമന്മാര്‍ (അവന്റെ ഭാഷയില്‍) അവനോടു പേരൊക്കെ ചോദിച്ച് വളരെ ഫ്രണ്ട്‌ലി ആയി പെരുമാറി. വാവ വലുതാകുമ്പോള്‍ ഐ.പി.എസ് ആകും എന്നൊക്കെ അവനും തട്ടി വിടുന്നത് കേട്ടു.

അഞ്ചു പത്തു മിനിറ്റ് അവിടെ ചെലവഴിച്ച്, അവരുടെ അനുവാദത്തോട് കൂടെ ഫോട്ടോയും എടുത്ത് അവന്റെ കയ്യും പിടിച്ച് പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ വലിയ സന്തോഷം തോന്നി. നല്ല ഒരു കണ്‍സെപ്റ്റ്. “ശിശു സൗഹാര്‍ദ പൊലീസ് സ്റ്റേഷന്‍”. പൊലീസ് സ്റ്റേഷനില്‍ കയറാനുള്ള സാധാരണക്കാരുടെ മനസ്സിലുണ്ടായേക്കാവുന്ന ചെറിയ ഒരു ഭയം ദുരീകരിക്കാന്‍ ഇത് വളരെയധികം സഹായിക്കും.

ഈ കൊറോണക്കാലത്ത് നമ്മള്‍ എല്ലാവരും വീട്ടില്‍ സേഫ് ആയി ഇരിക്കുമ്പോള്‍ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി, സദാ കര്‍ത്തവ്യനിരതരായിരിക്കുന്ന പോലീസുകാര്‍ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.

View this post on Instagram

A post shared by Jishin Mohan (@jishinmohan_s_k)