സിനിമയുടെ ആദ്യപ്രദർശനത്തിനെത്തിയപ്പോൾ പിന്നിൽ നിന്നും ഫോട്ടോയെടുക്കാൻ ശ്രമിച്ച പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ച് നടി അയേഷ ഖാൻ. മലയാളി സംവിധായകൻ ബിജോയ് നമ്പ്യാരുടെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിന് എത്തിയപ്പോൾ പാപ്പരാസികൾ നടിയോട് ചിത്രങ്ങൾക്കായി തിരിയാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നടി കടുത്ത വാക്കുകളിൽ പ്രതികരിക്കുകയായിരുന്നു.
‘നിങ്ങൾ നേടുന്ന ബഹുമാനം സ്വയം കളയുകയും ചെയ്യും. ദയവായി ഇതു ചെയ്യരുത്. അതു നല്ലതല്ല’ എന്നാണ് നടി പറഞ്ഞത്. തുടർന്ന് കുറച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്ത നടി അവിടെനിന്നും പോവുകയായിരുന്നു.
#Dhurandhar actress #AyeshaKhan tells paps not to capture her from behind 😁 pic.twitter.com/UFo7yzA4Rn
— $@M (@SAMTHEBESTEST_) February 13, 2026
ഹിന്ദി ബിഗ് ബോസ് സീസൺ 17-ലെ വൈൾഡ് കാർഡ് എൻട്രിയിലൂടേയാണ് അയേഷ ഖാൻ ശ്രദ്ധനേടുന്നത്. രൺവീർ സിങ് നായകനായ ‘ധുരന്ധറി’ലെ ഷെറാറത്ത് എന്ന ഡാൻസ് നമ്പറിലൂടെ പാൻ- ഇന്ത്യൻ സെൻസേഷനായി മാറുകയായിരുന്നു.







