'ദിലീപിന് എല്ലാവരെയും പുച്ഛമായിരുന്നു ഡേറ്റ് ചോദിച്ച് വീട്ടിൽ ചെന്ന് എന്നെ കരയിപ്പിച്ചാണ് ഇറക്കിവിട്ടത്'; തുറന്നുപറഞ്ഞ് നിർമ്മാതാവ്

ദിലീപിന്റെ ഹിറ്റ് ചിത്രമായിരുന്നു ഡോൺ.  സിനിമ വിജയകരമായതിന് പിന്നാലെ അദ്ദേഹത്തിന്റെ  ഒരു ഡേറ്റ് ചോദിച്ചു  ചെന്നപ്പോൾ ഉണ്ടായ വിഷമകരമായ സംഭവത്തെക്കുറിച്ച് നിർമ്മാതാവ് ചന്ദ്രകുമാർ പറഞ്ഞതാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ ഉണ്ടായിരുന്ന നാൾ തൊട്ട് ദിലീപിനെ അറിയാവുന്ന വ്യക്തിയാണ് താൻ. അദ്ദേഹത്തിന്റെ ഡോൺ എന്ന സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് താൻ ഡേറ്റ് ചോദിച്ച് അദ്ദേഹത്തിന്റെ അടുത്ത്  ചെല്ലുന്നത്. ഡേറ്റ് തന്നില്ലെന്ന് മാത്രമല്ല. വളരെ മോശമായാണ് തന്നോട് പെരുമാറിയത്.

തനിക്ക് സിനിമ ഇല്ലായിരുന്നു സമയത്ത് ബാബു ജനാർദ്ദനൻ എന്ന തിരക്കഥാകൃത്ത് പറഞ്ഞിട്ടാണ് താൻ ദിലീപിനെ കാണാൻ ചെന്നത്. എന്നാൽ വളരെ വിഷമിപ്പിക്കുന്ന അനുഭവമാണ് അവിടുന്ന് ലഭിച്ചത്. ഡേറ്റ് ഇല്ലെന്നു മാത്രമല്ല, ഉണ്ടെങ്കിലും തരാൻ പറ്റില്ല എന്നാണ് ദിലീപ് അന്ന് തന്നോട് പറഞ്ഞത്.

അത് തന്നെ വളരെയധികം വിഷമിപ്പിച്ചു.  അന്ന് അദ്ദേഹത്തിന്റെ  വീടിന് മുൻപിലുള്ള അമ്പലത്തിലേക്ക് നോക്കി ഇത്രയ്ക്ക് അഹങ്കാരമായല്ലോ അദ്ദേഹത്തിന് എന്ന് കണ്ണുനിറഞ്ഞാണ് താൻ പ്രാർത്ഥിച്ചത് . അതിനുശേഷം ആണ് അദ്ദേഹത്തിന് കഷ്ട്ട കാലങ്ങൾ വന്നു തുടങ്ങിയതെന്നും  ചന്ദ്രകുമാർ പറഞ്ഞു.

അഹങ്കരിക്കുന്നത് നല്ലതാണ് പക്ഷേ അത് ഒരുപാട് ആവരുത്. സിനിമയിൽ എത്തുക എന്നതൊക്കെ ഒരു കഴിവാണ്. ഡേറ്റ് തരാൻ പറ്റില്ലെങ്കിൽ അത് പറയണം അല്ലാതെ അഹങ്കരിക്കരുത് എന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.