സിനിമയില്‍ സ്ത്രീകളെ വെള്ള പൂശി അവതരിപ്പിക്കേണ്ടതില്ല, ഞങ്ങള്‍ക്കും വികാരങ്ങളും താത്പര്യങ്ങളുമുണ്ട്: ഭൂമി പഡ്‌നേക്കര്‍ പറയുന്നു

സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ മാറ്റം കൊണ്ടു വരണമെന്ന് നടി ഭൂമി പഡ്‌നേക്കര്‍. സ്ത്രീ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ വെള്ള പൂശുന്ന രീതിയില്‍ മാറ്റം കൊണ്ടു വരണം കാരണം, സ്ത്രീകള്‍ക്ക് സൂപ്പര്‍ പവറുണ്ടെന്ന വിശ്വാസമുണ്ടെന്ന് നടി പറയുന്നു. സ്ത്രീകളെ വസ്തുവത്കരിക്കുന്നത് അവസാനിപ്പിക്കണം കൂടാതെ പരുഷന് വേദനിക്കില്ലെന്ന കാഴ്ചപ്പാടും മാറ്റണമെന്ന് ഭൂമി പറഞ്ഞു.

“”സ്ത്രീയെയും പുരുഷനെയും അവതരിപ്പിക്കുന്ന രീതി മാറ്റേണ്ടതുണ്ട്. സ്ത്രീകളെ വെള്ള പൂശി കാണിക്കേണ്ടതില്ല. ഞങ്ങള്‍ക്കും താത്പര്യങ്ങളും അഭിലാഷങ്ങളുമുണ്ട്, ശാരീരിക ആവശ്യങ്ങളും വികാരങ്ങളും ഞങ്ങള്‍ക്കുമുണ്ട്. ബാലന്‍സ് ചെയ്യാനുള്ള കഴിവുമുണ്ട്. സ്ത്രീകള്‍ക്ക് മഹാശക്തിയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് ഒരുപാട് സിനിമകളിലൂടെ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്.””

“”പുരുഷന്മാരെ സിനിമയില്‍ കാണിക്കുന്നതിലും മാറ്റം വരണം. ശക്തരായിരിക്കണമെന്നും കരയരുതെന്നും വികാരങ്ങള്‍ പ്രകടമാക്കരുതെന്നും പറയുന്നതിലൂടെ പുരുഷന്മാരില്‍ വളരെ അധികം സമ്മര്‍ദ്ദം നമ്മള്‍ ചെലുത്തുന്നുണ്ട്. ഇത് തെറ്റാണ്. പുരുഷന് വേദനിക്കില്ല എന്ന കാഴ്ചപ്പാട് ശരിയല്ല. അതില്‍ മാറ്റം വരണം. സിനിമയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. ആളുകളുടെ ചിന്താഗതി മാറ്റി അവരെ പോസിറ്റീവാക്കാന്‍ സിനിമയെ ഉപയോഗിക്കാനാവും”” എന്നും ഭൂമി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

സ്ത്രീകളെ വസ്തുവത്കരിക്കുന്നത് അവസാനിപ്പിക്കണം. എല്‍ജിബിറ്റി സമൂഹത്തേ കുറിച്ചും മറ്റുമുള്ള കൂടുതല്‍ സിനിമകള്‍ വരണം എന്നും വിജയ് സേതുപതിയുടെ “സൂപ്പര്‍ ഡീലക്സ് ഇപ്പോഴാണ് കണ്ടതെന്നും സിനിമയില്‍ മികച്ച വര്‍ക്കുകള്‍ വരുന്നുണ്ടെന്നും ഭൂമി വ്യക്തമാക്കി.