'മറ്റ് സ്ത്രീകളുമായി അവിഹിതബന്ധം, സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് പീഡനം..'; ഏറെ ചര്‍ച്ചയായ കരിഷ്മ-സഞ്ജയ് വിവാഹമോചനം

ഹൃദയാഘാതത്തെ തുടര്‍ന്ന് സഞ്ജയ് കപൂര്‍ മരിച്ചതോടെ കരിഷ്മ കപൂര്‍-സഞ്ജയ് വിവാഹമോചനം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. 11 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം 2016ല്‍ ആണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. 2003ല്‍ ആയിരുന്നു സഞ്ജയും കരിഷ്മയും വിവാഹിതരായത്.

ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നാണ് കരിഷ്മയുടെയും സഞ്ജയുടെയും വിവാഹമോചനം. സഞ്ജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് കോടതിയില്‍ കരിഷ്മ ഉന്നയിച്ചത്. സഞ്ജയ് തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും ഹണിമൂണ്‍ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു.

Sunjay Kapur death: When Karisma Kapoor accused him of domestic violence;  ugly accusations during their divorce battle

സഞ്ജയും അമ്മ റാണിയും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചു. സഞ്ജയുടെ ജീവിത രീതി ശരിയല്ലെന്നും മറ്റ് സ്ത്രീകളുമായി സഞ്ജയ്ക്ക് ബന്ധമുണ്ടെന്നും മകന്റെ ഏത് ബന്ധത്തിനും അമ്മ പിന്തുണയ്ക്കാറുണ്ടെന്നും കരിഷ്മ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണത്തിനും ആഡംബരത്തിനും വേണ്ടിയാണ് എന്ന് പറഞ്ഞായിുരുന്നു അന്ന് സഞ്ജയ് തിരിച്ചടിച്ചത്.

ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം സഞ്ജയ് കപൂറിന്റെ ആസ്തി 10300 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂര്‍. ഇലക്ട്രോണിക് വാഹന നിര്‍മ്മാണ രംഗത്ത് ലോകത്തിലെ ലീഡിംഗ് കമ്പനികളില്‍ ഒന്നിന്റെ ഉടമ കൂടിയായിരുന്നു സഞ്ജയ് കപൂര്‍. തന്റെ അച്ഛന്റെ മരണത്തോടെയാണ് സഞ്ജയ് സോന കോംസ്റ്റാറിന്റെ തലപ്പത്തേക്ക് വരുന്നത്.

ഇന്ത്യയ്ക്ക് പുറമെ ചൈന, മെക്സിക്കോ, സെര്‍ബിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും ഇവര്‍ക്ക് ഫാക്ടറികളുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ശ്രമം നടത്തി വരികയായിരുന്നു സഞ്ജയ് കപൂര്‍. ഇതിന്റെ ഭാഗമായി കരിഷ്മ കപൂറുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു.

Read more

അടുത്തിടെ ഇരുവരും ഒരുമിച്ച് ഡിന്നര്‍ കഴിക്കാനെത്തുന്ന വീഡിയോ വൈറലായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട മാതാപിതാക്കളാകാന്‍ താനും ഭാര്യയും ലൈഫ് കോച്ചിനെ നിയമിച്ചതായും സഞ്ജയ് പറഞ്ഞിരുന്നു. അതേസമയം, ഇംഗ്ലണ്ടില്‍ പോളോ കളിക്കുന്നതിനിടെ തേനീച്ച വായില്‍ കയറി, തൊണ്ടയില്‍ കുത്തിയതോടെയാണ് സഞ്ജയ്ക്ക് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്.