സച്ചിന്റെയും ദ്രാവിഡിന്റെയും ബാറ്റിംഗ് ശൈലി നോക്കി പഠിക്കാനാണ് സഞ്ജുവിനോട് ഞാൻ പറഞ്ഞത്: സാംസൺ വിശ്വനാഥ്

ഇന്ത്യ ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ മലയാളികളുടെ അഭിമാനമായി മാറിയ സഞ്ജു സാംസൺ എന്ന പ്രതിഭയെ വാർത്തെടുത്ത കഥ പങ്കുവെച്ച് പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജുവിനെ കുട്ടിക്കാലത്ത് സച്ചിൻ ടെണ്ടുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും ബാറ്റിംഗ് ശൈലി മാത്രമേ താൻ പഠിപ്പിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘സഞ്ജുവിന് നാല് വയസ്സുള്ളപ്പോൾ മുതൽ സച്ചിൻ സാറിന്റെയും ദ്രാവിഡ് സാറിന്റെയും ബാറ്റിംഗ് വീഡിയോകൾ മാത്രമേ ഞാൻ അവനെ കാണിച്ചിരുന്നുള്ളൂ. അവരെ നോക്കി പഠിക്കാനാണ് ഞാൻ കുട്ടികളോട് പറഞ്ഞിരുന്നത്. ആ ക്ലാസ്സിക് ശൈലിയാണ് സഞ്ജുവിന്റെ ബാറ്റിംഗിന്റെ അടിസ്ഥാനം’ സാംസൺ വിശ്വനാഥ് പറഞ്ഞു.

ന്യുസിലാൻഡിനെതിരെ ഇന്ത്യ 96 റൺസിനാണ് വിജയിച്ചത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.