ബാലതാരമായി കയ്യടി നേടിയ ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ദിലീപ് നായകനായ രസികൻ എന്ന സിനിമയിലൂടെയാണ് ഹരിമുരളി കയ്യടി നേടുന്നത്. അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി.
ബന്ധുവും സിനിമാ താരവുമായ കെ.യു.മനോജിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.







