ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നിലം തൊടിയിക്കാതെ റോയൽ ചലഞ്ചേഴ്‌സ് ബെഗളൂരു. ഡൽഹിയെ 9 വിക്കറ്റുകൾക്കാണ് ആർസിബി പരാജയപ്പെടുത്തിയത്. ഭുവനേശ്വർ ഹേസൽവുഡ് എന്നി താരങ്ങളുടെ മികച്ച ബോളിങ് പ്രകടനമാണ് ഡൽഹിയെ തകർക്കാൻ നിർണായക പങ്ക് വഹിച്ചത്.

ആർസിബിക്കായി ദേവദത്ത് പടിക്കൽ 34* റൺസും, വിരാട് കോഹ്ലി 23* റൺസും ജേക്കബ് ബദൽ 20 റൺസും നേടി മത്സരം വിജയിപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിലൂടെ ഐപിഎൽ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ. 8 മത്സരങ്ങളിൽ നിന്നുമായി 14 വിക്കറ്റുകളാണ്‌ താരം നേടിയത്.

ഇപ്പോഴിതാ ഭുവനേശ്വര്‍ കുമാറിനെ സെലക്ടര്‍മാര്‍ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്.

സീമും സ്വിംഗും കൊണ്ട് ബാറ്റർമാരെ വിറപ്പിക്കാൻ ഭുവിക്ക് ഇപ്പോഴും കഴിയുന്നു. ഇത്രയും മികച്ച ഫോമിലുള്ള താരം ഇന്ത്യൻ ടീമിൽ ഇല്ലാത്തത് വിശ്വസിക്കാനാവുന്നില്ല. ആദ്യ സ്പെല്ലിൽ തന്നെ മത്സരം തിരിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. 2022ലെ ടി20 ലോകകപ്പ് സെമിയിലെറിഞ്ഞൊരു മോശം സ്പെല്‍ ആണ് ഭുവിക്ക് ഇന്ത്യൻ ടീമിന് പുറത്തേക്ക് വഴിയൊരുക്കിയത്. എന്നാല്‍ അതിനുശേഷവും അവന്‍ ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടും സെലക്ടര്‍മാര്‍ ടീമിലേക്ക് പരിഗണിക്കാത്തത് അത്ഭുതപ്പെടുത്തിയെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.