ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നിലം തൊടിയിക്കാതെ റോയൽ ചലഞ്ചേഴ്‌സ് ബെഗളൂരു. ഡൽഹിയെ 9 വിക്കറ്റുകൾക്കാണ് ആർസിബി പരാജയപ്പെടുത്തിയത്. ഭുവനേശ്വർ ഹേസൽവുഡ് എന്നി താരങ്ങളുടെ മികച്ച ബോളിങ് പ്രകടനമാണ് ഡൽഹിയെ തകർക്കാൻ നിർണായക പങ്ക് വഹിച്ചത്.
ആർസിബിക്കായി ദേവദത്ത് പടിക്കൽ 34* റൺസും, വിരാട് കോഹ്ലി 23* റൺസും ജേക്കബ് ബദൽ 20 റൺസും നേടി മത്സരം വിജയിപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിലൂടെ ഐപിഎൽ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ. 8 മത്സരങ്ങളിൽ നിന്നുമായി 14 വിക്കറ്റുകളാണ് താരം നേടിയത്. മത്സര ശേഷം ഭുവനേശ്വർ സംസാരിച്ചു.
Read more
‘പലപ്പോഴും മത്സരത്തിന് മുമ്പ് വിരാട് കോഹ്ലി വന്ന് ചെറിയ ചില തന്ത്രങ്ങള്‍ പറഞ്ഞുതരും, അത് കൃത്യമായി ഫലിക്കാറുമുണ്ട്. നേട്ടങ്ങള്‍ എന്തുതന്നെയായാലും ആശയവിനിമയം വളരെ പ്രധാനമാണ്. ബാറ്റിങ്ങില്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വലിയ രീതിയില്‍ സഹായിക്കുന്നു. അദ്ദേഹം എന്തെങ്കിലും നിര്‍ദ്ദേശിച്ചാല്‍, അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും..’ -വിരാട് കോഹ്ലിയെക്കുറിച്ച് മത്സരശേഷം ഭുവനേശ്വര്‍ കുമാർ പറഞ്ഞു.







