അച്ഛന്‍ ആരാണെന്ന കാര്യം മറച്ചുവച്ചു, ഫറ ഖാന്റെ അസിസ്റ്റന്റ് ആയി, ചായ കൊടുക്കുന്നത് മുതല്‍ ക്ലീനിങ് ജോലി വരെ..: വിവേക് ഒബ്‌റോയ്

സംവിധായിക ഫറ ഖാന്റെ അസിസ്റ്റന്റ് ആയി ജോലി ചെയ്ത കാലത്തെ കുറിച്ച് സംസാരിച്ച് നടന്‍ വിവേക് ഒബ്‌റോയ്. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഒബ്‌റോയുടെ മകന്‍ ആണെന്ന കാര്യം മറച്ചുവച്ചാണ് ഫറക്കൊപ്പം വര്‍ക്ക് ചെയ്തത് എന്നാണ് വിവേക് ഒബ്‌റോയ് വെളിപ്പെടുത്തിയിരിക്കുന്നത്. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.

”പരിശീലനത്തിനായി ഞാന്‍ ഫറ ഖാന്റെ അസിസ്റ്റന്റ് ആയി ഏറെക്കാലം ജോലി ചെയ്തിരുന്നു. റിഹേഴ്‌സല്‍ റൂമുകള്‍ വൃത്തിയാക്കുന്നത് മുതല്‍ തുടങ്ങി, ഡാന്‍സര്‍മാര്‍ക്ക് ചായ കൊണ്ടു കൊടുക്കുന്നത് വരെ ചെയ്തു. അവിടെ നിന്നുമാണ് ഞാന്‍ തുടങ്ങിയത്. എന്റെ അച്ഛന്‍ ആരാണ് എന്നുള്ള കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല” എന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.

Read more

അതേസമയം, തന്റെ പുതിയ ചിത്രം ‘മസ്തി 4’ന്റെ പ്രമോഷന്‍ തിരക്കുകളിലാണ് വിവേക് ഒബ്‌റോയ് ഇപ്പോള്‍. മിലാപ് സവേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രൂഹി സിങ്, ശ്രേയ ശര്‍മ, എല്‍നാസ് നൊസൂറി, ഷാദ് രണ്‍ദാവ, നിഷാന്ത് സിങ് മക്കാനി തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്. നവംബര്‍ 21ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.