പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി: ഈ വിഡ്ഢിത്തരം സത്യമല്ലെന്ന് ആരെങ്കിലും എന്നോട് പറയൂ എന്ന് വരുണ്‍ ധവാന്‍

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്സ് റൂളിങിന്റെ ഉത്തരവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ രോക്ഷമാണ് ഉയരുന്നത്. ഫുഡ് ഫാസിസം എന്ന് വിശേഷിപ്പിച്ചും പലരും രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം വരുണ്‍ ധവാനും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ജിഎസ്ടി ഈടാക്കുന്ന വാര്‍ത്ത പങ്കുവച്ചാണ് “”ഈ വിഡ്ഢിത്തരം യാഥാര്‍ഥ്യമല്ലെന്ന് ആരെങ്കിലും എന്നോട് പറയൂ”” എന്ന് വരുണ്‍ ധവാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

ബംഗളൂരുവിലെ ഭക്ഷ്യ വിതരണ കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്‌സാണ് ചപ്പാത്തിക്കും റൊട്ടിക്കും സമാനമായ ജിഎസ്ടി നിരക്ക് പൊറോട്ടയ്ക്കും വേണമെന്ന ആവശ്യം ഉന്നയിച്ചത്. ചപ്പാത്തിക്കും റൊട്ടിക്കും 5 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. എന്നാല്‍ പൊറോട്ട റൊട്ടി ഇനത്തില്‍ ഉള്‍പ്പെടില്ലെന്ന് കാട്ടി 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുമെന്ന് അതോറിറ്റി അറിയിക്കുകയായിരുന്നു.