ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രവീന്ദ്ര ജഡേജയ്ക്ക് ഇടം നൽകിയതിന് പിന്നാലെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ അതേ വിമർശകരുടെ വായടപ്പിച്ച് ചെന്നൈക്ക് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വിജയശിൽപിയായി മാറിയിരിക്കുകയാണ് രവീന്ദ്ര ജഡേജ.

പഞ്ചാബിനെതിരെ ഇന്ന് നടന്ന ഐപിൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 167 എന്ന ചെറിയ സ്കോറിൽ ഒതുങ്ങിയെങ്കിലും ബൗളിങ്ങിലെ മികവ്കൊണ്ട് പഞ്ചാബിനെ വീഴ്ത്തിയിരിക്കുകയാണ് സിഎസ്കെ.

43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. കൂടാതെ നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി ഓൾറൗണ്ടർ പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. രണ്ടാം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടാനെ സാധിച്ചൊളളൂ.

ജഡേജയുടെ മിന്നുന്ന പ്രകടനം ടി20 ലോകകപ്പിന് മുതൽക്കൂട്ടാവുമെന്നാണ് ഇപ്പോൾ ആരാധകര് കണക്കുകകൂട്ടുന്നത്. ഇന്നത്തെ ജയത്തോടെ ചെന്നൈ പ്ലേഓഫ് സാധ്യതകൾ നിലനിർത്തി.