'പതുക്കെ പറയൂ, പാവം പേടിച്ചു പോകും'; നടാഷയെ ചേര്‍ത്തു പിടിച്ചു കൊണ്ട് വരുണ്‍ ധവാന്‍, വീഡിയോ

ബോളിവുഡ് താരം വരുണ്‍ ധവാന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാല്‍ ആണ് വധു. മുംബൈയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത കുടുംബാഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോട്ടോ എടുക്കാന്‍ ബഹളം വെച്ച പാപ്പരാസികളോട് വരുണ്‍ ധവാന്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. “ഭാഭി” എന്ന് വിളിച്ചു കൊണ്ട് നടാഷയുടെ ചിത്രങ്ങള്‍ എടുക്കുന്ന ഫോട്ടോഗ്രാഫേഴ്‌സിനോടാണ് “”പതുക്കെ പറയൂ, പാവം പേടിച്ചു പോകും”” എന്ന് വരുണ്‍ പറഞ്ഞത്.

View this post on Instagram

A post shared by ETimes (@etimes)

ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന വരുണും നടാഷയും ഇന്നലെയാണ് വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം സംവിധായകന്‍ കരണ്‍ ജോഹര്‍, സെലിബ്രിറ്റി ഡിസൈനര്‍ മനിഷ് മല്‍ഹോത്ര, നടി സോയ മൊറാനി എന്നിവരും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.

View this post on Instagram

A post shared by VarunDhawan (@varundvn)

സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍, മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. കൂലി നമ്പര്‍ വണ്‍ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Lovely pictures from Varun Dhawan and Natasha Dalal

Lovely pictures from Varun Dhawan and Natasha Dalal

Lovely pictures from Varun Dhawan and Natasha Dalal